in ,

LOVELOVE

“അൽവരോയും ഡയസും പോയി, ഇപ്പോൾ അവർക്ക് പകരക്കാരുണ്ട്” – ലൂണ

അൽവരോ വസ്കസും ജോർഹെ പെരേര ഡയസും കഴിഞ്ഞു പോയ കാലമാണെന്നും, നിലവിൽ അവർക്ക് പകരം മികച്ച താരങ്ങൾ നമ്മുടെ ടീമിലെത്തിയിട്ടുമുണ്ടെന്നും, അതിനാൽ മികച്ച പ്രകടനം അവർക്കൊപ്പം കാഴ്ച വെക്കാനാകുമെന്നും പ്രതീക്ഷ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിദേശ താരം അഡ്രിയാൻ ലൂണ.

മുംബൈ സിറ്റി എഫ്സിക്കെതിരായി നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ഹോം മത്സരത്തിന് മുൻപായി നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിലാണ് ലൂണ സംസാരിക്കുന്നത്. പുതിയ താരങ്ങളുമായി പൊരുത്തപ്പെടാൻ കുറഞ്ഞത് 3-4 മത്സരമെങ്കിലും കളിക്കേണ്ടതായി ഉണ്ട് എന്നും അഡ്രിയാൻ ലൂണ പറഞ്ഞു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി മിന്നുംപ്രകടനം കാഴ്ച വെച്ച അൽവരോ വസ്കസ്, ജോർഹെ പെരേര ഡയസ് എന്നിവർക്ക് പകരം നിലവിൽ ദിമിത്രിയോസ് ഡയമന്റാകോസ്, അപോസ്‌റ്റോലാസ് ജിയാനു എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് പുതുതായി കൊണ്ടുവന്നത്.

“അവസാന സീസണിൽ ജോർഹെ പെരേര ഡയസും അൽവരോ വസ്കസിനുമൊപ്പം നമ്മൾ നന്നായി പ്രകടനം കാഴ്ച വെച്ചു, പക്ഷെ ഇപ്പോൾ കഴിഞ്ഞുപോയ കാര്യമാണത്, നിലവിൽ അവർക്ക് പകരമായി നല്ല കളിക്കാരെ നമ്മൾ കൊണ്ടുവന്നു. ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ്.”

“ഫുട്ബോളിൽ താരങ്ങൾ തമ്മിൽ പരസ്പരം അറിയാനും പൊരുത്തപ്പെടാനും, എങ്ങനെയാണ് താരങ്ങളുടെ നീക്കങ്ങളും കളിരീതിയെന്ന് പരസ്പരം മനസിലാക്കാനും കുറഞ്ഞത് 3-4 മത്സരങ്ങളെങ്കിലും ആവശ്യമാണ്.”

“നിലവിൽ ഞങ്ങൾ ഈ സമയത്തിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്, അതിനാൽ നമ്മൾ ക്ഷമയോടെയിരിക്കണം. ഞാൻ 100ശതമാനം എന്റെ ടീംമംഗങ്ങളിൽ വിശ്വസിക്കുന്നുണ്ട്. നമ്മൾ മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” – അഡ്രിയാൻ ലൂണ പറഞ്ഞു.

നാളെ നടക്കുന്ന മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തിൽ കൊച്ചിയിൽ കളി കാണാനെത്തുന്ന ആരാധകരുടെ മനസ് നിറക്കുന്ന റിസൾട്ട്‌ നൽകുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമാക്കുന്നത്. തുടർച്ചയായി കഴിഞ്ഞ രണ്ട് മത്സരവും പരാജയപ്പെട്ടതിനാൽ തീർച്ചയായും നിലവിൽ ആരാധകർ അൽപ്പം നിരാശയിലാണ്, അതിനാൽ തന്നെ മുംബൈ സിറ്റിക്കെതിരെ വിജയത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

Kerala blasters

ഐഎസ്എല്ലിലെ ഓരോ ടീമിന്റെയും കോച്ചിങ് സ്റ്റാഫുകളെ പരിചയപ്പെടാം

അവർ ശക്തമായ ടീമാണ്, മികച്ച താരങ്ങളുണ്ട് അവർക്ക് – എതിരാളിയെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് സംസാരിക്കുന്നു