in , , ,

AngryAngry LOVELOVE LOLLOL OMGOMG CryCry

ബ്ലാസ്റ്റേഴ്‌സ് താരത്തെ കളിയാക്കി സ്റ്റോറി ഇട്ട് ഒഡിഷ താരം🤬; വമ്പൻ പൊരിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ് ആരാധകർ…

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്സി വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്‌ ഒഡിഷ വീഴ്ത്തിയിരുന്നു.

ഒരു ഗോളിന് മുന്നിൽ വന്നതിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന് ഒഡിഷയോട് തോൽക്കേണ്ടി വന്നത്. എന്നാൽ ഇപ്പോളിത മത്സര ശേഷം ബ്ലാസ്റ്റേഴ്‌സ് താരം മിലോസ് ഡ്രിൻചിച്ചിനെ കളിയാക്കി ഇൻസ്റ്റാഗ്രാം സ്റ്റോറി ഇട്ടിരിക്കുകയാണ് ഒഡിഷ താരം ഐസക് റാൾട്ടെ.

ഐസക് റാൾട്ടെ മിലോസിനെ വെട്ടിച്ച് നീക്കുമ്പോൾ മിലോസ് അവിടെ വീഴ്കയും, അവിടെ മിലോസിനെ ട്രോളി ഒരു കിടക്കയിൽ കിടക്കുന്ന രീതിയിലുള്ള ചിത്രമുണ്ടാക്കി “സ്ലീപ്‌ വെൽ മിലോസ് ഡ്രിൻചിച്ച്” പറഞ്ഞാണ് താരം സ്റ്റോറി ഇട്ടിരിക്കുന്നത്.

ഒരു ഒഡിഷ ആരാധകനിട്ട സ്റ്റോറിയിൽ ഐസകിനെ മെൻഷൻ ചെയ്ത്, അതാണ് ഐസക് റീ സ്റ്റോറി ഇട്ടിരിക്കുന്നത്. എന്തിരുന്നാലും ഇപ്പോഴേ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ. ഇനിയും കൂടുതൽ നീക്കങ്ങൾ താരത്തിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധന നടത്തുവാൻ സാധ്യതയുമുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ചുമ്മാ തീ🥵🔥മറ്റാർക്കും സ്വന്തമാക്കാനാവാത്ത ബ്ലാസ്റ്റേഴ്സിന്റെ നേട്ടം😍🔥

കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനെ സോഷ്യൽ മീഡിയയിൽ ട്രോളി എതിരാളികളുടെ താരം🥵