ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ശക്തരായ എഫ്സിയോട് അവരുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് പരാജയപ്പെട്ട ഇവാൻ ആശാന്റെ കേരള ബ്ലാസ്റ്റേഴ്സ് ടീം ഐ എസ് എൽ പോയിന്റ് ടേബിൾ ഒഡീഷയ്ക്ക് പിന്നിലേക്ക് താഴ്ന്നിരുന്നു. നിലവിൽ 13 മത്സരങ്ങളിൽ നിന്നും 26 പോയിന്റുകൾ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിൾ മൂന്നാം സ്ഥാനത്താണ് തുടരുന്നത്.
അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മറ്റൊരു ടീം സ്വന്തമാക്കാത്ത നേട്ടം നേടിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. സൂപ്പർ ലീഗിന്റെ ഈ സീസണിലെ ഇതുവരെയുള്ള കണക്കുകൾ നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ സമയം യുവതാരങ്ങൾക്ക് അവസരം നൽകിയ ടീം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി അണ്ടർ 21 താരങ്ങൾ കളിച്ചത് 1894 മിനിറ്റുകളാണ്. ഈ സീസണിൽ മറ്റേതൊരു ടീമും യുവതാരം നൽകിയ അവസരങ്ങളെക്കാൾ കൂടുതൽ സമയവും അവസരവും നൽകിയത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണെന്നും ഇതിൽ നിന്നും മനസിലാക്കാം.