in , , ,

OMGOMG CryCry LOVELOVE LOLLOL AngryAngry

സാഹചര്യങ്ങൾ അനുകൂലമല്ല; ഇനി ബ്ലാസ്റ്റേഴ്‌സ് ഭയക്കേണ്ടത് ഇക്കാര്യം

ഈസ്റ്റ് ബംഗാൾ സൂപ്പർ കപ്പിൽ മുത്തമിട്ടപ്പോൾ പഞ്ചാബ് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബംഗളുരുവിലെ പരാജയപ്പെടുത്തി സീസണിലെ രണ്ടാം വിജയവും സ്വന്തംമാക്കി. ആദ്യ ഘട്ടത്തിൽ 12 മത്സരങ്ങളിൽ നിന്ന് ആകെ ഒരു മത്സരം മാത്രം വിജയിച്ച പഞ്ചാബാണ് രണ്ടാം പകുതിയിലെ ആദ്യ മത്സരത്തിൽ ബെംഗളൂരുവിനെതിരെ മികച്ച വിജയം നേടിയത്. ജംഷദ്പൂരാവട്ടെ ഇന്നലെ മുംബൈയ്ക്കെതിരെ മികച്ച വിജയം സ്വന്തമാക്കി ഖാലിദ് ജമീലിന്റെ കീഴിൽ വരവരയിച്ച് കഴിഞ്ഞിരിക്കുകയാണ്.

ഐഎസ്എൽ പത്താം സീസണിന്റെ ജനുവരിയിലെ ഇടവേള ലീഗിന് തന്നെ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ താളം കണ്ടെത്താത്ത ടീമുകൾ രണ്ടാം പകുതിയിൽ മികച്ച രീതിയിൽ തന്നെ അവരുടെ തുടക്കം ആരംഭിച്ചിട്ടുണ്ട്. ഐഎസ്എല്ലിന്റെ ആദ്യ ഘട്ടത്തിൽ ദുർബലരായിരുന്ന പഞ്ചാബ്, ജംഷദ്പൂർ, ഈസ്റ്റ് ബംഗാൾ തുടങ്ങിയവ രണ്ടാം പകുതിയിൽ മികച്ച തുടക്കമാണ് നടത്തിയത്.

ജനുവരിയിൽ നടന്ന സൂപ്പർ കപ്പിൽ മുത്തമിട്ട് ഈസ്റ്റ് ബംഗാൾ ഫോമിലായിട്ടുണ്ട്. ജംഷദ്പൂരിൽ ഖാലിദ് ജമീൽ പരിശീലകനായി എത്തിയതോടെ അവരുടെ റേഞ്ചും മാറിയിട്ടുണ്ട്. ജനുവരിയിൽ ചില താരങ്ങളെ ടീമിലിത്തിച്ച് പഞ്ചാബും പോരാടാൻ തയാറായി തന്നെയാണ് രണ്ടാം പകുതിയിൽ എത്തിയിരിക്കുന്നത്.

ഈസ്റ്റ് ബംഗാൾ സൂപ്പർ കപ്പിൽ മുത്തമിട്ടപ്പോൾ പഞ്ചാബ് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബംഗളുരുവിലെ പരാജയപ്പെടുത്തി സീസണിലെ രണ്ടാം വിജയവും സ്വന്തംമാക്കി. ആദ്യ ഘട്ടത്തിൽ 12 മത്സരങ്ങളിൽ നിന്ന് ആകെ ഒരു മത്സരം മാത്രം വിജയിച്ച പഞ്ചാബാണ് രണ്ടാം പകുതിയിലെ ആദ്യ മത്സരത്തിൽ ബെംഗളൂരുവിനെതിരെ മികച്ച വിജയം നേടിയത്. ജംഷദ്പൂരാവട്ടെ ഇന്നലെ മുംബൈയ്ക്കെതിരെ മികച്ച വിജയം സ്വന്തമാക്കി ഖാലിദ് ജമീലിന്റെ കീഴിൽ വരവരയിച്ച് കഴിഞ്ഞിരിക്കുകയാണ്.

ആദ്യ പകുതിയിൽ മേധാവിത്വം നേടിയ ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ടീമുകൾക്ക് വെല്ലുവിളിയാണ് പോയ്ന്റ്റ് പട്ടികയിലെ അവസാനക്കാരുടെ ഈ മികച്ച പ്രകടനങ്ങൾ. കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളി പഞ്ചാബ് എഫ്സിയാണ്. സീസണിലെ ആദ്യഘട്ടത്തിലെ പഞ്ചാബ് ആയിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് അവരെ അത്ര ഭയപ്പെടേണ്ടിയിരുന്നില്ല. എന്നാൽ ഇപ്പോൾ അവരും മികച്ച ഫോമിലാണ്.

രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഒഡീഷയ്ക്കതിരെ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് പഞ്ചാബിനെതിരെ ഒരു തിരിച്ച് വരവ് ലക്ഷ്യമിടുന്നുണ്ട്. എന്നാൽ പഞ്ചാബ് മാത്രമല്ല, മറ്റു ടീമുകളും കരുത്ത് നേടിയതോടെ ആദ്യ ഘട്ടം പോലെ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമാവില്ല.

ഇത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശക്തി 🔥🔥..

ബ്ലാസ്റ്റേഴ്‌സ് ചുമ്മാ തീ🥵🔥മറ്റാർക്കും സ്വന്തമാക്കാനാവാത്ത ബ്ലാസ്റ്റേഴ്സിന്റെ നേട്ടം😍🔥