in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇജ്ജാതി ഫാൻ പവർ🔥; കൊച്ചിയിൽ കളി കാണാൻ വന്നവരുടെ കണക്കുകൾ പുറത്ത്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ജംഷഡ്പൂരിനെ വീഴ്ത്തി തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ജംഷഡ്പൂരിനെ വീഴ്ത്തി തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ജംഷഡ്പൂരിനെ എത്തിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.

കൊച്ചിയിൽ ഇന്നലെ വമ്പൻ മഴയാണ് പെയ്തതെങ്കിലും ആരാധകരരൊന്നും മഴ ബാധിച്ചിട്ടില്ലയെന്ന് തന്നെ പറയണം. കാരണം ഇന്നലെ കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം കളി കാണാൻ വന്നിരിക്കുന്നത് 34,510 പേരാണ്.

കൊച്ചി സ്റ്റേഡിയത്തിന്റെ മൊത്തം കപ്പാസിറ്റിയെന്ന് പറയുന്നത് 41,000 ആണ് ഇപ്പോൾ. ആദ്യ മത്സരം കാണാൻ വന്നത്ര ആരാധകർ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് മത്സരം വീക്ഷിക്കാൻ വന്നിട്ടുണ്ട്യെന്ന് തന്നെ പറയണം. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം കാണാൻ വന്നത് 34,911 പേരാണ്.

ആദ്യ മത്സരത്തിൽ നടന്ന വംശീയ അധിക്ഷേപതെ തുടർന്ന്, ഇന്നലെ ആരാധകർ ഈസ്റ്റ്‌ ഗാലറിയിൽ റേസിസത്തിനെതിരെയുള്ള ടിഫോ പ്രദേശിപ്പിക്കുകയും ചെയ്തിരുന്നു. ഇനി ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ഹോം മത്സരം ഒക്ടോബർ 21ന് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെതിരെയാണ്.

ലൂണ തന്നെ മുന്നിൽ🔥; ബ്ലാസ്റ്റേഴ്‌സ് ജംഷദ്പൂർ മത്സരത്തിൽ താരങ്ങളുടെ റേറ്റിംഗ് ഇങ്ങനെ…

“ബ്ലാസ്റ്റേഴ്‌സിനേക്കാൾ മികച്ചതായി കളിച്ചത് ഞങ്ങൾ തന്നെ”👀; ജംഷഡ്പൂർ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ…