ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ബുധനാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ചെന്നൈ എഫ്സിയോട് സമനില വഴങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മത്സരത്തിൽ ഇരു ടീമും മൂന്ന് ഗോൾ വീതം നേടി.
ഈ സീസൺ തുടങ്ങിയത് മുതൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറ്റവും സങ്കടക്കരമായ കാര്യമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഘാന മുന്നേറ്റ താരം ക്വാമെ പെപ്രയുടെ ഫോമിലായിമ. ആദ്യ ഏഴ് മത്സരങ്ങൾ നിന്ന് താരത്തിന് ബ്ലാസ്റ്റേഴ്‌സിന് കാര്യമായൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.
എന്നാൽ വിരോധികളുടെ എല്ലാ വിമർശനങ്ങൾക്കും കളിയാക്കലിനും മറുപടി നൽകിയിരിക്കുകയാണ് പെപ്ര. ചെന്നൈക്കെതിരെയുള്ള വാശിയേറിയ പോരാട്ടത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേമേക്കറായി തിരെഞ്ഞെടുത്തിയിരിക്കുന്നത് ക്വാമെ പെപ്രയാണ്.
മത്സരത്തിൽ 72 മിനിറ്റോളം കളിച്ച താരം ബ്ലാസ്റ്റേഴ്‌സിനായി ഒരു ഗോളും രണ്ട് ഷോട്ട് ഓൺ ടാർഗറ്റും നേടി. അതോടൊപ്പം 81% പാസ്സിങ് അക്വറസിയും താരം മത്സരത്തിൽ കാഴ്ചവെച്ചു. അതിനൊക്കെ പുറമെ താരം ബ്ലാസ്റ്റേഴ്‌സിനായൊരു പെനാൽറ്റിയും വാങ്ങി കൊടുത്തു.
?????? ??? ????! ?⚽
— Kerala Blasters FC (@KeralaBlasters) November 30, 2023
Presenting the @BYJUS KBFC Playmaker of the Match from #KBFCCFC, Kwame Peprah ?#KBFC #KeralaBlasters pic.twitter.com/azjkB3YrfU
ഇതോടെ താരം മികച്ച ഫോമിലെത്തിയെന്ന് തന്നെ പറയണം. ആരാധകർ ആഗ്രഹിച്ച പ്രകടനമാണ് താരം ചെന്നൈയുമായുള്ള മത്സരത്തിൽ കാഴ്ചവെച്ചത്. താരം ഇനി വരും മത്സരങ്ങളിലും ഇതിലും മികച്ച രീതിയിൽ കളിക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.