കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഇടം പിടിച്ച് ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്റ്റാർ സ്ട്രൈക്കർ ഡിമിത്രിയോസ് ദൈമന്റക്കോസ്.കഴിഞ്ഞ മത്സരത്തിൽ മിന്നുന്ന പ്രകടനം തന്നെയാണ് ദിമി നടത്തിയത്.
ചെന്നെയിൻ എഫ്സിക്കെതിരെ തകർപ്പൻ ഫോമിലാണ് ദിമി കളിച്ചത് ഒരു തകർപ്പൻ ഗോളും നേടി ദിമി റെക്കോർഡ് പുസ്തകത്തിൽ കയറി.
ഇന്നലെ ചെന്നൈയിനെതിരെയുള്ള ഇരട്ട ഗോളോടുകൂടി ദിമിയുടെ ബ്ലാസ്റ്റേഴ്സിന് വേണ്ടിയുളള ഗോളുകളുടെ എണ്ണം പതിനാറായി ഉയർന്നു, 15 ഗോളുകൾ നേടിയ അഡ്രിയാൻ ലൂണയുടെ പേരിലുള്ള റെക്കോർഡാണ് ദിമി തകർത്തത്. ബർത്തലോമിയോ ഒഗ്ബെചെയും ബ്ലാസ്റ്റേഴ്സിനായി 15 ഗോളുകൾ നേടിയിട്ടുണ്ട്. ഒരു സീസണിൽ നിന്നാണ് താരം ഇത്രയും ഗോളുകൾ നേടിയിട്ടുള്ളത്.