in , , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

അഭ്യൂഹമല്ല; പ്രശാന്തിന്റെ കാര്യത്തിൽ നീക്കങ്ങൾ വ്യക്തമാകുന്നു

മലയാളി താരം പ്രശാന്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് വിടുന്നു. താരത്തെ ടീമിൽ നിന്നും ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് നീക്കങ്ങൾ നടത്തിയത്.കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

മലയാളി താരം പ്രശാന്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് വിടുന്നു. താരത്തെ ടീമിൽ നിന്നും ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് നീക്കങ്ങൾ നടത്തിയത്.

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കൂടാതെ പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മർഗുല്ലോയും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തത്തോടെ താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാവില്ല എന്ന് ഉറപ്പായിരിക്കുകയാണ്.

2016 ലാണ് പ്രശാന്ത് ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. എന്നാൽ മികച്ച പ്രകടനം നടത്താൻ പ്രശാനന്തിന് സാധിച്ചില്ല.

വിങ്ങിലൂടെ മികച്ച റൺ നടത്തുന്നു എങ്കിലും ആ റൺ മികച്ച നീക്കമാക്കി മാറ്റാൻ പ്രശാന്തിന് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്ന് ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു.

പ്രശാന്തിനെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നത്തോടെ താരം ഇനി ഏത് ക്ലബ്ബിലേക്ക് പോകുമെന്നുള്ള കാര്യം വ്യക്തമല്ല

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ ഞെട്ടിച്ച് പ്രശാന്ത് ക്ലബ്ബ് വിടുന്നു..

തകർപ്പൻ വിജയം??കേരള ടീം vs കേരള ബ്ലാസ്റ്റേഴ്‌സ് കളിയുടെ ഹൈലൈറ്റ് വീഡിയോ ഇതാ..