in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

തകർപ്പൻ വിജയം??കേരള ടീം vs കേരള ബ്ലാസ്റ്റേഴ്‌സ് കളിയുടെ ഹൈലൈറ്റ് വീഡിയോ ഇതാ..

നാഷണൽ ഗെയിംസിൽ പങ്കെടുക്കാനൊരുങ്ങുന്ന കേരള സ്റ്റേറ്റ് ടീമിനെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സൗഹൃദ മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടു.

നാഷണൽ ഗെയിംസിൽ പങ്കെടുക്കാനൊരുങ്ങുന്ന കേരള സ്റ്റേറ്റ് ടീമിനെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സൗഹൃദ മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടു.

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന മൈതാനത്തു വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്.

യു എ ഇ പ്രീസീസൺ ടൂർ കഴിഞ്ഞ് കേരളത്തിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൗഹൃദ മത്സരമായിരുന്നു ഇത്. ഈ വരുന്ന ശനിയാഴ്ച എം. എ കോളേജ് ടീമുമായും കേരള ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരം കളിച്ചേക്കും.

കേരള സ്റ്റേറ്റ് ടീമിനെതിരെയുള്ള മത്സരത്തിൽ ആദ്യ ഗോൾ നേടുന്നത് സൗരവാണ്. മത്സരത്തിൽ ലീഡ് നേടിയ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി മലയാളി താരം സഹൽ അബ്ദുസമദ് രണ്ടാം ഗോളും നേടി.

ബോക്സിനു പുറത്തു നിന്ന് ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റി പൂട്ടിയ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോളും നേടി വിജയമുറപ്പിക്കുകയായിരുന്നു.

അതേസമയം ഒക്ടോബർ 7-ന് കൊച്ചിയിൽ വെച്ച് ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം. മത്സരത്തിന്റെ ടിക്കറ്റ് വില്പന ഇതിനകം ആരംഭിച്ചിട്ടുമുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് vs കേരള സ്റ്റേറ്റ് ടീം മത്സരത്തിന്റെ ഹൈലൈറ്റ് വീഡിയോ ഇതാ :

അഭ്യൂഹമല്ല; പ്രശാന്തിന്റെ കാര്യത്തിൽ നീക്കങ്ങൾ വ്യക്തമാകുന്നു

ലൂക്ക മോഡ്രിച്ചിന്റെ നാട്ടിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്?