in , ,

LOVELOVE OMGOMG LOLLOL CryCry

ലൂക്ക മോഡ്രിച്ചിന്റെ നാട്ടിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്?

ആരാലും ശ്രദ്ദേയമല്ലാത്ത ഒരു കുഞ്ഞു രാജ്യത്തെ ലോകഫുട്ബോളിന്റെ നെറുകിയിലെത്തിച്ച് കയ്യടികളും അഭിനന്ദനങ്ങളും നേടിയ ലൂക്ക മോഡ്രിച് എന്ന ഫുട്ബോൾ മാന്ത്രികന്റെ നാട്ടിൽ നിന്നൊരു താരത്തെയാണ് കഴിഞ്ഞ വർഷം ഇതേ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സ്വന്തമാക്കിയത്.

ആരാലും ശ്രദ്ദേയമല്ലാത്ത ഒരു കുഞ്ഞു രാജ്യത്തെ ലോകഫുട്ബോളിന്റെ നെറുകിയിലെത്തിച്ച് കയ്യടികളും അഭിനന്ദനങ്ങളും നേടിയ ലൂക്ക മോഡ്രിച് എന്ന ഫുട്ബോൾ മാന്ത്രികന്റെ നാട്ടിൽ നിന്നൊരു താരത്തെയാണ് കഴിഞ്ഞ വർഷം ഇതേ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ മത്സരം വരെയെത്തുന്നതിൽ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ ഈ ക്രോയേഷ്യക്കാരൻ വഹിച്ച പങ്ക് വലുതാണ്‌.

എതിർ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു കളയാൻ ക്രോയേഷ്യയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിയാൻ കേരളത്തിലെത്തിയ 31 വയസുകാരനായ ആ താരത്തിന്റെ പേര് മാർക്കോ ലെസ്കോവിച് എന്നാണ്.

ഒരു സീസൺ കൊണ്ട് തന്റെ കളിമികവ് കൊണ്ടും വിശ്വസ്ഥത കൊണ്ടും കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ മനസ്സിൽ ഇടം നേടിയ താരമാണ് ലെസ്‌കോവിച്.

2021 സെപ്റ്റംബർ 16 ദിവസത്തിലായിരുന്നു ക്രോയേഷ്യൻ ക്ലബ്ബായ ഡയനാമോ സാഗ്രെബിൽ നിന്നും മാർക്കോ ലെസ്‌കോവിച് കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിലെ സ്ഥിരസാന്നിധ്യമായി മാറാനും ഈ ക്രോയേഷ്യക്കാരന് കഴിഞ്ഞു.

ക്രോയേഷ്യ അണ്ടർ 18, 19, 20, 21 ദേശീയ ടീമുകൾക്ക് വേണ്ടി കുപ്പായമണിഞ്ഞ മാർക്കോ ലെസ്‌കോവിച് 2014 മുതൽ 2017 വരെ ക്രോയേഷ്യൻ സീനിയർ ദേശീയ ടീം കുപ്പായമണിഞ്ഞിട്ടുണ്ട്.

2002 മുതൽ 2009 വരെ ഒസിജെകിലൂടെ യൂത്ത് കരിയർ വളർത്തിയെടുത്ത ലെസ്‌കോവിച് 2010-ൽ ഒസിജെകിലൂടെ തന്റെ സീനിയർ കരിയർ ആരംഭിച്ചു.

പിന്നീട് റിജേക്ക, ഡയനാമോ സാഗ്രെബ് ക്ലബ്ബുകൾക്ക് വേണ്ടി പന്ത് തട്ടിയതിന് ശേഷമാണ് ലെസ്‌കോവിച് ഇന്ത്യൻ സൂപ്പർ ലീഗിലെത്തുന്നത്. ഇതിനിടെ സുഹോപോൾജെ, ലോകോമോട്ടിവ ക്ലബ്ബുകൾക്ക് വേണ്ടി താരം ലോണടിസ്ഥാനത്തിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.

മാർക്കോ ലെസ്‌കോവിച് ബ്ലാസ്റ്റേഴ്സിലെത്തിയിട്ട് ഒരു വർഷം പിന്നിടുമ്പോഴും മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിയാൻ തയ്യാറായി നിൽക്കുകയാണ് ഈ ക്രോയേഷ്യൻ വന്മതിൽ.

തകർപ്പൻ വിജയം??കേരള ടീം vs കേരള ബ്ലാസ്റ്റേഴ്‌സ് കളിയുടെ ഹൈലൈറ്റ് വീഡിയോ ഇതാ..

റൂമറുകൾ യാഥാർഥ്യമായി, പ്രശാന്ത് ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് ഉറപ്പായി..