in , ,

CryCry

റൂമറുകൾ യാഥാർഥ്യമായി, പ്രശാന്ത് ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് ഉറപ്പായി..

ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരം പ്രശാന്ത് മോഹൻ ക്ലബ്ബ്‌ വിടുമെന്ന കാര്യം ഉറപ്പായി. പ്രശാന്ത് ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന കാര്യം പ്രശസ്ത ഇന്ത്യൻ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ സ്ഥിരീകരിച്ചു.

ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരം പ്രശാന്ത് മോഹൻ ക്ലബ്ബ്‌ വിടുമെന്ന കാര്യം ഉറപ്പായി. പ്രശാന്ത് ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന കാര്യം പ്രശസ്ത ഇന്ത്യൻ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ സ്ഥിരീകരിച്ചു.

നേരത്തെ മുതൽ തന്നെ പ്രശാന്ത് മോഹൻ കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് തരത്തിൽ നിരവധി റൂമറുകൾ ഉണ്ടായിരുന്നു. പ്രമുഖ ഇന്ത്യൻ മാധ്യമമായ സില്ലിസ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തതോടെയാണ് റൂമറുകൾ യാഥാർഥ്യത്തിലേക്ക് നീങ്ങി തുടങ്ങിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബും പ്രശാന്തും പരസ്പര സമ്മത പ്രകാരം കരാർ അവസാനിപ്പിക്കാൻ തയ്യാറാകുകയും, താരം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ ഉണ്ടായേക്കില്ല എന്നാണ് സില്ലിസ് പറഞ്ഞത്.

ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതിനാൽ താരങ്ങൾ ആരും ഇനി ക്ലബ്ബ്‌ വിട്ടുപോവില്ലെന്ന് വിചാരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഞെട്ടൽ തന്നെയാണ് ഈ വാർത്ത സമ്മാനിച്ചത്.

നിമിഷങ്ങൾക്കകം ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്സ് എഡിറ്റർ മാർക്കസ് മെർഗുൽഹോ ഈ വാർത്ത സത്യമാണെന്ന് സമ്മതിക്കുകയും ചെയ്തു.

2016-ൽ കേരള ബ്ലാസ്റ്റേഴ്സിലൂടെ സീനിയർ ഫുട്ബോൾ കരിയർ ആരംഭിച്ച കോഴിക്കോട് സ്വദേശിയായ 25 വയസുകാരൻ പ്രശാന്ത് മോഹൻ 61 മത്സരങ്ങളിൽ നിന്നും 1 ഗോളാണ് ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ നേടിയിട്ടുള്ളത്.

ഈ കാലയളവിനിടെ ഒരു സീസണിൽ ചെന്നെയിൻ സിറ്റി എഫ്സിക്ക് വേണ്ടി ബൂട്ട് കെട്ടിയ താരം 10 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ ചെന്നെയിൻ സിറ്റിക്ക് വേണ്ടി നേടിയിട്ടുണ്ട്.

ലൂക്ക മോഡ്രിച്ചിന്റെ നാട്ടിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്?

ബ്ലാസ്റ്റേഴ്‌സ് പ്രശാന്തിനെ ഒഴിവാക്കാനുള്ള കാരണം ഇതാണ്