in , ,

CryCry AngryAngry LOVELOVE LOLLOL OMGOMG

പിഎസ്ജിക്ക് റൊണാൾഡോയെ സ്വന്തമാക്കാൻ താല്പര്യമുണ്ടോ? പ്രതികരണവുമായി ക്ലബ്‌ പ്രസിഡന്റ്….

വിവാദപരമായ അഭിമുഖത്തെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി ഏത് ക്ലബ്ബിന് വേണ്ടി പന്ത് തട്ടുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.

വിവാദപരമായ അഭിമുഖത്തെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി ഏത് ക്ലബ്ബിന് വേണ്ടി പന്ത് തട്ടുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.

കഴിഞ്ഞ ദിവസങ്ങളിൽ താരം സൗദി അറേബ്യയിൽ ക്ലബ്ബായ അൽ നാസറിന്റെ 200 മില്യൺ ഓഫർ സ്വീകരിച്ചു എന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ ഇതിനെ എതിർത്ത് കൊണ്ട് റൊണാൾഡോ തന്നെ രംഗത്ത് വന്നിരുന്നു.

താരം യുണൈറ്റഡ് വിട്ടതിനു ശേഷം ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയിലേക്ക് ചേക്കേറും എന്ന് ശക്തമായ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ഇതാ ഇതിനെ ചൊല്ലി രംഗത്ത് വന്നിരിക്കുകയാണ് പിഎസ്ജി പ്രസിഡന്റ്.

നിലവിലെ സാഹചര്യത്തിൽ റൊണാള്‍ഡോയെ ടീമിൽ എത്തിക്കാന്‍ കഴിയില്ലെന്ന് പിഎസ്ജി ക്ലബ്ബ് പ്രസിഡന്‍റ് നാസര്‍ അൽ ഖെലെയ്ഫി പറഞ്ഞു. ഇതോടെ വമ്പൻ അഭ്യൂഹങ്ങൾക്കാണ് വിരാമം കുറിച്ചത്.

ക്രിസ്റ്റ്യാനോ ഇപ്പോഴും അവിശ്വസനീയമായ മികവുള്ള താരമാണ് എന്നും മെസി, നെയ്മര്‍, എംബാപ്പേ എന്നിവരുള്ളപ്പോള്‍ റൊണാൾഡോയെ ടീമിലെത്തിക്കുക ബുദ്ധിമുട്ടാണെന്നും നാസര്‍ വ്യക്തമാക്കി.

ഒപ്പം ലോകകപ്പില്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തുന്ന ജൂഡ് ബെല്ലിംഗ്ഹാമിനെ സ്വന്തമാക്കാന്‍ താത്പര്യമുണ്ടെന്നും പിഎസ്‍ജി പ്രസിഡന്‍റ് വ്യക്തമാക്കി.

ലോകകപ്പിൽ ഇന്ത്യൻ പതാക ഉയരാൻ ഞങ്ങൾ കാത്തിരിക്കുന്നു; പ്ഫാ.. ലോകകപ്പിന്റെ ഇടയിലാണോടോ തന്റെ ഐഎസ്എൽ കൊണ്ട് വെച്ചിരിക്കുന്നത്….

എല്ലാം മത്സരങ്ങളിലും ഒരേ ശൈലിയിൽ കളിക്കാനാവില്ല; ഇവാൻ വുകമനോവിച്ച്