in , ,

LOVELOVE AngryAngry LOLLOL OMGOMG CryCry

ലോകകപ്പിൽ ഇന്ത്യൻ പതാക ഉയരാൻ ഞങ്ങൾ കാത്തിരിക്കുന്നു; പ്ഫാ.. ലോകകപ്പിന്റെ ഇടയിലാണോടോ തന്റെ ഐഎസ്എൽ കൊണ്ട് വെച്ചിരിക്കുന്നത്….

ലോകകപ്പിലെയും ഐഎസ്എല്ലിലെയും മത്സരത്തിന്റെ ക്വാളിറ്റി ഏറെ വ്യത്യാസമുണ്ടെങ്കിലും ഇന്ത്യൻ പതാക ലോകകപ്പിൽ കാണാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ അൽപമെങ്കിലും പിന്തുണ ഐഎസ്എല്ലിനും ഐ ലീഗിനും ഇക്കൂട്ടർ നൽകേണ്ടതുണ്ട്. ഒരൊറ്റ ഐഎസ്എൽ മത്സരവും പോലും കാണാതെ, ഇന്ത്യൻ ലീഗുകളെ ക്വാളിറ്റിയുടെ കാര്യത്തിൽ കുറ്റവും പറഞ്ഞ് നടക്കുന്നവർ ഇന്ത്യയ്ക്ക് ലോകകപ്പ് കളിക്കാൻ കഴിയുന്നില്ലലോ എന്ന് പറഞ്ഞ് വിലപിക്കുമ്പോൾ അതൊക്കെ കേവലം മുതലക്കണ്ണീരായി മാത്രമേ വിലയിരുത്താനാവൂ.

ലോകകപ്പിൽ ഇന്ത്യൻ പതാക ഉയരാൻ ഞങ്ങൾ കാത്തിരിക്കുന്നു; പ്ഫാ.. ലോകകപ്പിന്റെ ഇടയിലാണോടോ ഐഎസ്എൽ കൊണ്ട് വെച്ചിരിക്കുന്നത്…. സമൂഹ മാധ്യമങ്ങളിൽ കണ്ട ഒരു ട്രോളിൽ കുറിച്ച വാക്കുകളാണിത്. സംഭവം ട്രോളാണെങ്കിലും ട്രോളിൽ കാമ്പുണ്ട്. ലോകകപ്പ് സമയത്ത് പലരും പറഞ്ഞ കാര്യമാണ, ഇന്ത്യ ലോകകപ്പിൽ കളിക്കണമെന്ന്..ഇന്ത്യൻ പതാക ലോകകപ്പ് വേദിയിൽ ഉയരാൻ ഞങ്ങൾ ആഗ്രഹിക്കുന്നവെന്ന്…

എന്നാൽ ഇങ്ങനെ പറഞ്ഞവരിൽ നല്ലൊരു ശതമാനവും ഇന്ത്യൻ ഫുട്ബോളിനെ സപ്പോർട്ട് ചെയ്യാൻ തയാറല്ല എന്നുള്ളത് തന്നെയാണ് വാസ്തവം. ഇന്ത്യൻ ഫുട്ബാൾ ലീഗുകളായ ഐ ലീഗിനോ, ഐഎസ്എല്ലിനോ, മറ്റ് ലീഗുകൾക്കോ യാതൊരു പിന്തുണയും ഇവർ നൽകുന്നില്ല. പലരും നിലവിലെ ഇന്ത്യൻ ലീഗുകളെ പറ്റി പറയുന്നത് ലോകകപ്പ് സമയത്താണോ നിന്റെ കണ്ടം ലീഗ്ന നടത്തുന്നത് എന്ന്…

credit: isl troll malayalam

സംഭവം ലോകകപ്പിലെയും ഐഎസ്എല്ലിലെയും മത്സരത്തിന്റെ ക്വാളിറ്റി ഏറെ വ്യത്യാസമുണ്ടെങ്കിലും ഇന്ത്യൻ പതാക ലോകകപ്പിൽ കാണാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ അൽപമെങ്കിലും പിന്തുണ ഐഎസ്എല്ലിനും ഐ ലീഗിനും ഇക്കൂട്ടർ നൽകേണ്ടതുണ്ട്. ഒരൊറ്റ ഐഎസ്എൽ മത്സരവും പോലും കാണാതെ, ഇന്ത്യൻ ലീഗുകളെ ക്വാളിറ്റിയുടെ കാര്യത്തിൽ കുറ്റവും പറഞ്ഞ് നടക്കുന്നവർ ഇന്ത്യയ്ക്ക് ലോകകപ്പ് കളിക്കാൻ കഴിയുന്നില്ലലോ എന്ന് പറഞ്ഞ് വിലപിക്കുമ്പോൾ അതൊക്കെ കേവലം മുതലക്കണ്ണീരായി മാത്രമേ വിലയിരുത്താനാവൂ.

ഐ ലീഗും ഐഎസ്എല്ലുമൊക്കെ ഇന്ത്യൻ ലീഗുകളായത് കൊണ്ട് അതിനെ ഒരിക്കലും വിമർശിക്കാൻ പാടില്ല എന്നല്ല പറഞ്ഞ് വരുന്നത്. ആരോഗ്യപരമായ വിമർശനങ്ങൾ ഏതൊരു ലീഗിന്റെയും നിലവാരം വർധിപ്പിക്കാൻ കാരണമാകും. പക്ഷെ വിമർശിക്കുന്നതിന് പകരം പലരും ഇന്ത്യൻ ഫുട്ബോളിനെ പരിഹസിക്കുകയും ഇകഴ്ത്തുകയുമാണ് ചെയ്യുന്നത്.

ഇന്ത്യ ലോകകപ്പ് കളിക്കാത്തതിന്റെ കാരണം, ഇന്ത്യൻ താരങ്ങൾക്ക് ഫിറ്റ്നസ് കുറവാണെന്നും 120 മിനുട്ട് ഓടാനുള്ള ശേഷിയില്ല എന്നും പറഞ്ഞ് ബുദ്ധിജീവി ചമഞ്ഞ് നടക്കുന്നവർ ഒരല്പ സമയമെങ്കിലും ഇന്ത്യൻ ഫുട്ബോളിനെ സപ്പോർട്ട് ചെയ്യുന്നത് നന്നായിരിക്കും. കാരണം ഒരു ഫുട്ബോൾ സംസ്കാരം വളരണമെങ്കിൽ ഒരു ജനതയുടെ സപ്പോർട്ടും അവർക്ക് ആവശ്യമാണ്. എന്നെങ്കിലുമൊരിക്കൽ ഇന്ത്യ ലോകകപ്പിന് ബൂട്ട് കെട്ടുമ്പോൾ അന്ന് മാത്രം ഇന്ത്യയെ സപ്പോർട്ട് ചെയ്യാൻ നിങ്ങളാരെയുടെയും ആവശ്യമില്ലലോ…

റൊണാൾഡോയെ എന്തിന് ബെഞ്ചിലിരുത്തി; പോർച്ചുഗീസ് പരിശീലക്നറെ ഉത്തരം ഇങ്ങനെ

പിഎസ്ജിക്ക് റൊണാൾഡോയെ സ്വന്തമാക്കാൻ താല്പര്യമുണ്ടോ? പ്രതികരണവുമായി ക്ലബ്‌ പ്രസിഡന്റ്….