in , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

റൊണാൾഡോയെ എന്തിന് ബെഞ്ചിലിരുത്തി; പോർച്ചുഗീസ് പരിശീലക്നറെ ഉത്തരം ഇങ്ങനെ

ഇന്നലത്തെ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. പകരം താരത്തിന്റെ സ്ഥാനം ബെഞ്ചിൽ ആയിരുന്നു. ഇന്നലെ മത്സരശേഷം റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയതിനെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പോർച്ചുഗീസ് പരിശീലകനായ സാന്റോസ് പറഞ്ഞത് ഇപ്രകാരമാണ്.

ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടർ ഫൈനലിൽ ഇന്നലെ സ്വിറ്റ്സർലൻണ്ടിനെ 6-1 എന്ന സ്കോർലൈനില്‍ പരാജയപ്പെടുത്തിക്കൊണ്ട് കരുത്തനായ പോർച്ചുഗൽ ക്വാർട്ടർ പ്രവേശനം നേടിയിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായി എത്തിയ ഗോൺസാലോ റാമോസിന്റെ ഹാട്രിക് മികവിലാണ് പോർച്ചുഗൽ 6-1 എന്ന സ്കോർലൈനിൽ സ്വിറ്റ്സർലാൻണ്ടിനെ പരാജയപ്പെടുത്തിയത്.

ഇന്നലത്തെ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. പകരം താരത്തിന്റെ സ്ഥാനം ബെഞ്ചിൽ ആയിരുന്നു. ഇന്നലെ മത്സരശേഷം റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയതിനെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പോർച്ചുഗീസ് പരിശീലകനായ സാന്റോസ് പറഞ്ഞത് ഇപ്രകാരമാണ്.

കഴിഞ്ഞ മത്സരത്തിൽ സബ് ചെയ്ത റൊണാൾഡോയുടെ സമീപനം ഇഷ്ട്ടപ്പെടാത്ത കോച്ച് താരത്തെ ആദ്യ ഇലവനിൽ നിന്നും പുറത്താക്കിയെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. താരവും പരിശീലകനും അത്ര നല്ല രീതിയിലള്ള എന്നും റിപോർട്ടുകൾ വന്നതിന് പിറകെയാണ് സാന്റോസിന്റെ പ്രതികരണം.റൊണാൾഡോയുമായി തനിക്ക് യാതൊരുവിധ പ്രശ്നങ്ങളില്ല എന്നും റൊണാൾഡോയാണ് ടീമിന്റെ നായകൻ എന്നുമാണ് അദ്ദേഹം മത്സരശേഷം പ്രതികരിച്ചത്. റാമോസും റൊണാൾഡോയും രണ്ട് രീതിയിലുള്ള താരങ്ങളാണ്. ഇന്നലത്തെ മത്സരത്തിന്റെ റാമോസിന്റെ രീതിയാണ് ഞങ്ങൾക്ക് വേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

റൊണാൾഡോ മറ്റു താരങ്ങൾക്ക് മാതൃകയാണ്. തനിക്ക് ഒരുപാട് നാളുകളായി റൊണാൾഡോയെ അറിയാമെന്നും മത്സരത്തിനു മുമ്പ് തന്നെ റൊണാൾഡോയുടെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി എന്നും മത്സരത്തിനുശേഷം പോർച്ചുഗീസ് പരിശീലകൻ പറഞ്ഞു. റൊണാൾഡോയുടെ കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം പോസിറ്റീവായി തന്നെയാണ് കാര്യങ്ങൾ എടുത്തതെന്നും സന്റോസ് പ്രതികരിച്ചു.

റൊണാൾഡോ ആദ്യ ഇലവനിൽ എത്തിയില്ല എങ്കിലും പോർച്ചുഗലിന്റെ വലിയ വിജയം ആരാധകർക്ക് സന്തോഷം നൽകുന്നുണ്ട്. ക്വാർട്ടർ ഫൈനലിൽ മൊറോക്കയാണ് ഇനി പോർച്ചുഗലിന്റെ എതിരാളികൾ.

ഖത്തറിൽ സ്പെയിനിനെ തോൽപിച്ചവൻ ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ ബൂട്ട് കെട്ടിയിട്ടുണ്ട്

ലോകകപ്പിൽ ഇന്ത്യൻ പതാക ഉയരാൻ ഞങ്ങൾ കാത്തിരിക്കുന്നു; പ്ഫാ.. ലോകകപ്പിന്റെ ഇടയിലാണോടോ തന്റെ ഐഎസ്എൽ കൊണ്ട് വെച്ചിരിക്കുന്നത്….