in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ഖത്തറിൽ സ്പെയിനിനെ തോൽപിച്ചവൻ ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ ബൂട്ട് കെട്ടിയിട്ടുണ്ട്

2019-ൽ കേരള ബ്ലാസ്റ്റർസിനെതിരെ കൊച്ചിയിൽ ലാലിഗ ടീമിന് വേണ്ടി ബൂട്ട് കെട്ടിയ യാസിൻ ബോനൗവാണ് സ്പെയിനിനെ കീഴടക്കിയ ആ മൊറാക്കൻ ഗോൾകീപ്പർ എന്ന വസ്തുത അറിയുന്നവർ നിലവിൽ ചുരുക്കമാണ്

ഖത്തറിൽ വെച്ച് നടക്കുന്ന ഫിഫ വേൾഡ് കപ്പിൽ യുവതാരങ്ങളുടെ മികച്ച ടീമുമായി വന്ന മുൻ ലോകചാമ്പ്യൻമാരായ സ്പെയിനിനെ അട്ടിമറിച്ചുകൊണ്ട് ആഫ്രിക്കൻ കരുത്തരായ മൊറാക്കോ ക്വാർട്ടർ ഫൈനലിൽ ഇടം നേടിയിരിന്നു.

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോൾരഹിത സമനിലയിൽ അവസാനിച്ച ആവേശകരമായ പ്രീക്വാർട്ടർ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ സ്പെയിനിന്റെ മൂന്നു കിക്കുകൾ മൊറാക്കൻ ഗോൾകീപ്പർക്ക് മുന്നിൽ പിഴച്ചപ്പോൾ ചരിത്രനേട്ടമാണ് ആഫ്രിക്കൻ കരുത്തർ ഖത്തറിൽ നേടിയെടുത്തത്.

2019-ൽ കേരള ബ്ലാസ്റ്റർസിനെതിരെ കൊച്ചിയിൽ ലാലിഗ ടീമിന് വേണ്ടി ബൂട്ട് കെട്ടിയ യാസിൻ ബോനൗവാണ് സ്പെയിനിനെ കീഴടക്കിയ ആ മൊറാക്കൻ ഗോൾകീപ്പർ എന്ന വസ്തുത അറിയുന്നവർ നിലവിൽ ചുരുക്കമാണ്.

2019-ൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി, എ ലീഗ് ക്ലബ്ബായ മെൽബൺ സിറ്റി, ലാലിഗ ക്ലബ്ബായ ജിറോണ എഫ്സി എന്നീ മൂന്നു ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയ ക്ലബ്ബ് സൗഹൃദ മത്സര ടൂർണമെന്റിലാണ് കൊച്ചിയിൽ വെച്ച് ഈ മത്സരങ്ങൾ അരങ്ങേറിയത്.

മെൽബൻ സിറ്റിയോട് തോൽവിയറിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ലാലിഗ ടീമായ ജിറോണ എഫ്സിയോട് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപെടുമ്പോൾ ഇന്നത്തെ ഖത്തറിലെ മൊറൊക്കൻ ഹീറോയായ യാസിൻ ബോനൗവായിരുന്നു അന്ന് ബ്ലാസ്റ്റേഴ്സിനെതിരെ ജിറോണ എഫ്സിയുടെ വല കാത്തത്.

ടൂർണമെന്റിൽ ഫൈനലിൽ മെൽബൺ സിറ്റിയെ പരാജയപ്പെടുത്തി ജിറോണ എഫ്സി തന്നെയാണ് കപ്പ്‌ ഉയർത്തിയത്. എന്തായാലും ഇന്ന് ഖത്തറിൽ മൊറൊകയെ ക്വാർട്ടർ ഫൈനലിൽ എത്തിക്കാൻ സഹായിച്ച അതേ ഗോൾകീപ്പർ അൽപ്പം വർഷങ്ങൾക്ക് മുൻപ് കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റർസിനെതിരെയും ബൂട്ട് കെട്ടിയിട്ടുണ്ടെന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും ചെറിയ സന്തോഷം നൽകുന്ന വസ്തുതയാണ്.

കിടിലൻ സ്പാനിഷ് താരത്തെ സ്വന്തമാക്കി ഐഎസ്എൽ ക്ലബ്ബ്

റൊണാൾഡോയെ എന്തിന് ബെഞ്ചിലിരുത്തി; പോർച്ചുഗീസ് പരിശീലക്നറെ ഉത്തരം ഇങ്ങനെ