in ,

LOVELOVE OMGOMG LOLLOL

കിടിലൻ സ്പാനിഷ് താരത്തെ സ്വന്തമാക്കി ഐഎസ്എൽ ക്ലബ്ബ്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുൽമൈതാനങ്ങളിൽ സ്പാനിഷ് ടിക്കിടാകയുടെ അഴക് അരങ്ങിൽ കളിച്ചുതിമിർക്കാൻ 29വയസ്സ് പ്രായമുള്ള സ്പാനിഷ് അറ്റാക്കിങ് മിഡ്‌ഫീൽഡർ പാബ്ലോ പെരസ് റോഡ്രിഗസ് വരുന്നു.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുൽമൈതാനങ്ങളിൽ സ്പാനിഷ് ടിക്കിടാകയുടെ അഴക് അരങ്ങിൽ കളിച്ചുതിമിർക്കാൻ 29വയസ്സ് പ്രായമുള്ള സ്പാനിഷ് അറ്റാക്കിങ് മിഡ്‌ഫീൽഡർ പാബ്ലോ പെരസ് റോഡ്രിഗസ് വരുന്നു.

സ്പെയിനിലെ ലാലിഗയിലും സെഗുണ്ട ഡിവിഷനിലും വർഷങ്ങളോളം കളിച്ചുപരിചയസമ്പത്തുള്ള പാബ്ലോ പെരസിന്റെ മുൻ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ ബാംഗ്ലൂരു എഫ്സിയുടെ തട്ടകത്തിലേക്കാണ് എന്ന് ബാംഗ്ലൂരു എഫ്സി തന്നെ ഒഫീഷ്യൽ ആയി അറിയിച്ചു.

ഒരു സീസൺ കരാറിലാണ് താരത്തെ സ്വന്തമാക്കിയതെന്നും ദി ബ്ലൂസ് അറിയിച്ചിട്ടുണ്ട്. സീസണിൽ ഡ്യൂറണ്ട് കപ്പ്‌ നേടിതുടങ്ങിയ ബാംഗ്ലൂരു എഫ്സിക്ക് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിൽ തുടർച്ചയായി കാലിടറിയതോടെ പോയന്റ് ടേബിളിൽ നിലവിൽ മോശം സ്ഥാനത്താണ് ടീം, എന്നാൽ ഈ സ്പാനിഷ് മിഡ്‌ഫീൽഡറുടെ വരവ് ബാംഗ്ലൂരുവിനു കരുത്ത് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്പാനിഷ് ക്ലബ്ബായ സ്പോർട്ടിങ് ഗിജോണിലൂടെ യൂത്ത് കരിയർ വളർത്തിയെടുത്ത പാബ്ലോ പെരസ് തന്റെ കരിയറിന്റെ ഭൂരിഭാഗം സമയവും സ്പോർട്ടിങ് ഗിജോണിലാണ് ചെലവഴിച്ചത്, 200-ലധികം മത്സരങ്ങൾ സ്പാനിഷ് ക്ലബ്ബിന് വേണ്ടി ലാലിഗയിൽ ഉൾപ്പടെ കളിച്ച പാബ്ലോ പെരസ് ഇനി തന്റെ കളിമികവ് ഇന്ത്യയിലാണ് കാണിക്കാൻ പോകുന്നത്.

974 കണ്ടെയ്‌നറുകൾ കൊണ്ട് നിർമിച്ച സ്റ്റേഡിയം;ഇനി ഓർമ്മ

ഖത്തറിൽ സ്പെയിനിനെ തോൽപിച്ചവൻ ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ ബൂട്ട് കെട്ടിയിട്ടുണ്ട്