in ,

AngryAngry OMGOMG LOVELOVE LOLLOL CryCry

മെസ്സിയെ സസ്‌പെൻഡ് ചെയ്ത് പിഎസ്ജി

സൂപ്പർതാരം ലയണൽ മെസ്സിയെ സസ്പെൻഡ് ചെയ്ത താരത്തിന്റെ ക്ലബ്ബ് പി എസ് ജി. രണ്ടാഴ്ചത്തേക്കാണ് താരത്തെ ക്ലബ്ബ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

സൂപ്പർതാരം ലയണൽ മെസ്സിയെ സസ്പെൻഡ് ചെയ്ത താരത്തിന്റെ ക്ലബ്ബ് പി എസ് ജി. രണ്ടാഴ്ചത്തേക്കാണ് താരത്തെ ക്ലബ്ബ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ക്ലബ്ബിനെ അറിയിക്കാതെ സൗദി സന്ദർശനം നടത്തിയതിനാണ് താരത്തിനെതിരെ ക്ലബ്ബ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് മെസ്സിയും കുടുംബവും സൗദിയിലെത്തിയത്.

സൗദി അറേബ്യൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറാണ് മെസ്സി. വിസിറ്റ് സൗദി ക്യാമ്പയിന്റെ ഭാഗമായാണ് താരവും കുടുംബവും സൗദിയിലെത്തിയത്.

എന്നാൽ ഇക്കാര്യം ക്ലബ്ബിനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. രണ്ടാഴ്ചത്തേക്കാണ് ക്ലബ്ബിന്റെ നടപടി.

രണ്ടാഴ്ചക്കാലത്തെ സസ്പെൻഷൻ മൂലം മെസ്സിക്ക് ഇക്കാലയളവിലെ മത്സരങ്ങൾ നഷ്ടമാകും. കൂടാതെ രണ്ടാഴ്ചത്തെ ശമ്പളവും ക്ലബ്ബ് നൽകില്ല.

അതേസമയം പി എസ് ജി താരവുമായി പുതിയ കരാർ ചർച്ചകൾ നേരത്തെ അവസാനിപ്പിച്ചിരുന്നു. താരം ബാഴ്സലോണയിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് മെസ്സി പി എസ് ജിയുടെ പുതിയ കരാറിൽ ഒപ്പുവെക്കാത്തത്.

ഇഷ്ഫാഖ് അഹമ്മദിന്റെ പുതിയ ക്ലബ് ഇതാണ്

റൊണാൾഡോ സൗദി വിടുന്നു; ലക്ഷ്യം മറ്റൊന്ന്