ഒട്ടേറെ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വളരെയധികം ഞെട്ടിച്ചു കൊണ്ടായിരുന്നു ഇന്ത്യൻ മധ്യനിര താരമായ പ്യൂട്ടിയ കഴിഞ്ഞ സീസൺന്റെ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് വിട്ട് മോഹൻ ബഗാനിലേക്ക് കൂടുമാറിയത്.
എന്നാൽ മോഹൻ ബഗാനിൽ താരത്തിന് വേണ്ടത്ര അവസരം കിട്ടാത്തതിനാൽ ഈ സീസണിൽ താരം മോഹൻ ബഗാനിൽ നിന്ന് ഒഡിഷ എഫ്സിയിലേക്ക് ചേക്കേറിയിരുന്നു. എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സംശയമാണ് എന്തുകൊണ്ട് താരം ബ്ലാസ്റ്റേഴ്സ് വിട്ടുയെന്നത്.
എന്നാൽ ഇപ്പോളിതാ കഴിഞ്ഞ ദിവസം നടന്നൊരു അഭിമുഖത്തിൽ താരം ഇതിനുള്ള ഉത്തരം വ്യക്തമാക്കിയിരിക്കുകയാണ്. “എന്റെ കരിയറിൽ എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു ബ്ലാസ്റ്റേഴ്‌സ് വിടുക. എനിക്ക് പറയാൻ കഴിയാത്ത ചില കാരണങ്ങളാൽ എനിക്ക് ക്ലബ് വിടേണ്ടി വന്നു. കാരണം ഇപ്പോൾ പറയാൻ കഴിയില്ല. പക്ഷെ എനിക്ക് ബ്ലാസ്റ്റേഴ്‌സ് വിടാൻ ആഗ്രഹമില്ലായിരുന്നു”.
“കേരളത്തെ ഞാൻ എപ്പോഴും ഒരുപാട് മിസ് ചെയ്യുന്നുവെന്ന് ഞാൻ ഇപ്പോഴും ആളുകളോട് പറയാറുണ്ട്. ഇത് എനിക്ക് വളരെ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളിൽ. നിങ്ങൾക്ക് ആ സമയത്ത് അവിടെ ഉണ്ടായിരുന്ന എന്റെ റൂംമേറ്റായ സന്ദീപ് സിങ്ങിനോട് ചോദിക്കാം. അത് എത്ര ബുദ്ധിമുട്ടാണെന്ന് അവനറിയാം.” എന്നാണ് പ്യൂട്ടിയ പറഞ്ഞത്.