കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാന്റെ വീണ്ടും വിലക്കിനെ തുടർന്ന് നിരാശയിലാണ് ആരാധകാർ ഒന്നടങ്കം ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായ ഇവാൻ ഓരോ കാരണത്താൽ വീണ്ടും ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ നോട്ട പുള്ളിയാണ്.
അടുത്ത സീസണില്‍ ഐഎസ്എല്‍ വിട്ടേക്കുമെന്ന തരത്തില്‍ വുക്കുമനോവിച്ച് സഹപരിശീലകരോട് മനസുതുറന്നതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രെഫഷണലിസം ഇല്ലായ്മയും പ്രതികാര മനോഭാവവുമാണ് അദേഹത്തെ ഐഎസ്എല്‍ വിടാന്‍ പ്രേരിപ്പിക്കുന്നത്.
നിലവിൽ ഇവാൻ ഒരു മത്സരത്തിൽ വിലക്കും 50000 രൂപ പിഴയുമാണ് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ചുമത്തിയത്.
ചെന്നൈയിന്‍ എഫ്.സിക്കെതിരായ മത്സരത്തിനു ശേഷം റഫറിമാര്‍ക്കെതിരേ നടത്തിയ പരാമര്‍ശമാണ് വിലക്കിന് കാരണം. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പിന്നോക്കം പോയാല്‍ അതിന്റെ ഉത്തരവാദികള്‍ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.