ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ പത്താമത് മത്സരത്തിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ നവാഗതരായ പഞ്ചാബ് എഫ്സിയെയാണ് അവരുടെ സ്റ്റേഡിയത്തിൽ ചെന്ന് നേരിടുന്നത്. നാളെ നടക്കുന്ന മത്സരത്തിൽ രാത്രി എട്ടുമണിക്ക് പഞ്ചാബിന്റെ സ്റ്റേഡിയമായ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഡൽഹിയിലാണ് മത്സരം അരങ്ങേറുന്നത്.
എന്നാൽ ഈ മത്സരത്തിന് മുന്നോടിയായി ആരാധകർക്ക് നിരാശ നൽകുന്ന അപ്ഡേറ്റ് ആണ് പുറത്തു വരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനും സൂപ്പർതാരവുമായ അഡ്രിയൻ ലൂണ പരിക്ക് കാരണം ഈ മത്സരത്തിൽ കളിച്ചേക്കില്ല എന്നാണ് അറിയാൻ ആവുന്നത്. പരിശീലനത്തിനിടെ താരത്തിന് ബാധിച്ച പരിക്കാണ് നിരാശ നൽകുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഒഴിച്ചുകൂടാൻ ആവാത്ത താരമായ ലൂണ ഇല്ലാതെ സീസണിൽ ഒരുപക്ഷെ ആദ്യമായായിരിക്കും ബ്ലാസ്റ്റേഴ്സ് മത്സരത്തിനിറങ്ങുന്നത്. ലൂണക്ക് പകരം മറ്റൊരു വിദേശ താരമായ ഡൈസുകി സകായ് കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയുടെ ചുമതല ഏറ്റെടുക്കും. അതേസമയം അഡ്രിയാൻ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്സിനെ ബാധിക്കുമോ എന്ന് നോക്കികാണാം.
അതേ സമയം ഒൻപത് മത്സരങ്ങളിൽ നിന്നും 17 പോയിന്റ് സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം വിജയിക്കാനായാൽ ഒന്നാം സ്ഥാനക്കാരായ എഫ് സി ഗോവക്കൊപ്പമെത്താൻ ബ്ലാസ്റ്റേഴ്‌സിനാവും . ഈ സീസണിലെ ഷീൽഡ് ട്രോഫി സ്വന്തമാക്കണമെങ്കിൽ എല്ലാം മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് വിജയം നേടണം.