in ,

OMGOMG LOLLOL LOVELOVE AngryAngry

ഐ എസ് എലിൽ മാത്രമല്ല ചാമ്പ്യൻസ് ലീഗിലും റഫറിയിങ്‌ വിവാദം?

ഇന്ത്യൻ സൂപ്പർ ലീഗിലെ പോലെ തന്നെ ലോക പ്രശസ്തമായ ചാമ്പ്യന്‍സ് ലീഗില്‍ റഫറിയുടെ പിഴവ് മൂലമാണ് ടീം പുറത്തായത് എന്ന ആരോപണവുമായി താരങ്ങള്‍. ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടറില്‍ ചെല്‍സി-ഡോര്‍ട്ട്മുണ്ട് മത്സരത്തിനിടെ ഉണ്ടായ റഫറിയിങ്ങ് പിഴവുകളെ കുറിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Tempers flare between Chelsea's Mason Mount and Borussia Dortmund's Niklas Sule during the UEFA Champions League, round of 16 match at Signal Iduna Park, Dortmund, Germany. Picture date: Wednesday February 15, 2023. PA Photo. See PA story SOCCER Chelsea. Photo credit should read: Tim Goode/PA Wire. RESTRICTIONS: Use subject to restrictions. Editorial use only, no commercial use without prior consent from rights holder.

ഇന്ത്യൻ സൂപ്പർ ലീഗിലെ പോലെ തന്നെ ലോക പ്രശസ്തമായ ചാമ്പ്യന്‍സ് ലീഗില്‍ റഫറിയുടെ പിഴവ് മൂലമാണ് ടീം പുറത്തായത് എന്ന ആരോപണവുമായി താരങ്ങള്‍. ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടറില്‍ ചെല്‍സി-ഡോര്‍ട്ട്മുണ്ട് മത്സരത്തിനിടെ ഉണ്ടായ റഫറിയിങ്ങ് പിഴവുകളെ കുറിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ചെല്‍സിയുടെ മൈതാനമായ സ്റ്റാമ്‌ഫോഡ് ബ്രിഡ്ജിലായിരുന്നു മത്സരം അരങ്ങേറിയത്. ആദ്യ പാദത്തില്‍ ലഭിച്ച ഒരു ഗോളിന്റെ ലീഡുമായിട്ടാണ് ഡോര്‍ട്ട്മുണ്ട് രണ്ടാം പാദത്തിന് എത്തിയത്. എന്നാല്‍ രണ്ടാം പാദത്തില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു.

മത്സരത്തിൽ ഉടനീളം റഫറിയുടെ തീരുമാനം താരങ്ങൾ ഉന്നയിച്ചിട്ടുണ്ട്.പെനാല്‍റ്റി എടുക്കാന്‍ വന്ന ഹവേര്‍ട്ട്‌സിന്റെ ആദ്യ കിക്ക് പാഴായെങ്കിലും റഫറി വീണ്ടും അവസരം കൊടുക്കുകയായിരുന്നു. കിക്ക് എടുക്കുന്നതിനു മുന്നെ തന്നെ താരങ്ങള്‍ ബോക്‌സില്‍ പ്രവേശിച്ചു എന്നതായിരുന്നു റീ കിക്ക് വിധിക്കാനുള്ള കാരണം.

ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല ഇത്തരം പിഴവുകളാണ് കളിയുടെ ഗതി മാറ്റുന്നത് എന്നും ചൂണ്ടികാട്ടുന്നു. രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ജയിച്ച ചെല്‍സി, ഇരുപാദങ്ങളിലെ ഗോള്‍ കണക്കുകളില്‍ 2-1 എന്ന സ്‌കോറില്‍ വിജയിച്ച് കയറി. ഈ ജയത്തോട് ചെല്‍സി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി.

വിവാദങ്ങൾക്ക് പിന്നാലെ വിരമിക്കാൻ ഒരുങ്ങുന്നു സുനിൽ ഛേത്രി?

സൂപ്പർ കപ്പ് കൊച്ചിയെ ഒഴിവാക്കിയ കാരണം കാണികൾ ഇല്ലാത്തത് കാരണം.