in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ആരാധകർ ആഗ്രഹിച്ച ഇലവൻ ; ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത്

സാധാരണ ഗതിയിൽ ഇവാൻ വുകമനോവിച്ച് 4-4-2 എന്ന ഫോർമേഷനിലാണ് ടീമിനെ ഇറക്കുക. ആ ഫോർമേഷൻ അനുസരിച്ചിട്ടുള്ള സാധ്യത ഇലവനെ തന്നെയാണ് ട്രാൻസ്ഫർ മാർക്കറ്റ് പ്രവചിച്ചിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസൺ വേണ്ടി ഒരുങ്ങുമ്പോൾ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവൻ എങ്ങനെയായിരിക്കുമെന്നുള്ള ആകാംഷ ആരാധകർക്കുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത ഇലവനെ പ്രവചിച്ചിരിക്കുകയാണ് പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റ്.

ട്രാൻസ്ഫർ മാർക്കറ്റിന്റെ സാധ്യത ഇലവൻ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ വല കാക്കുക ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ബംഗളൂരുവിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിച്ച ലാറ ശർമയാണ്.ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഐബാൻ ഡോഹ്ലിങ്ങും സെൻട്രൽ ബാക്ക് പൊസിഷനിൽ മാർക്കോ ലെസ്കോവിച്ചും, പ്രീതം കോട്ടലും അണിനിരക്കുമ്പോൾ റൈറ്റ് ബാക്ക് പൊസിഷനിൽ സന്ദീപ് സിങ്ങിനെ മറി കടന്ന് പ്രബീർ ദാസിനാണ് ട്രാൻസ്ഫർ മാർക്കറ്റ് പ്രാമുഖ്യo നൽകിയിരിക്കുന്നത്.

സെൻട്രൽ മിൽഡ് ഫീൽഡ് പൊസിഷനിൽ ജീക്സൺ സിങ്ങും വിബിൻ മോഹനുമാണ് സാധ്യത ഇലവനിലെത്താൻ കൂടുതൽ സാധ്യത കല്പിക്കുന്ന താരം. ലെഫ്റ്റ് മിൽഡ് ഫീൽഡറായി അഡ്രിയാൻ ലൂണയും, റൈറ്റ് മിൽഡ് ഫീൽഡറായി കെ പി രാഹുലും കളത്തിലിറങ്ങുമ്പോൾമുന്നേറ്റ നിരയിൽ ദിമിത്രി ഡയമന്ത ക്കോസും ക്വമി പെപ്രയുമായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അണി നിരക്കുക.

സാധാരണ ഗതിയിൽ ഇവാൻ വുകമനോവിച്ച് 4-4-2 എന്ന ഫോർമേഷനിലാണ് ടീമിനെ ഇറക്കുക. ആ ഫോർമേഷൻ അനുസരിച്ചിട്ടുള്ള സാധ്യത ഇലവനെ തന്നെയാണ് ട്രാൻസ്ഫർ മാർക്കറ്റ് പ്രവചിച്ചിരിക്കുന്നത്.

ഇഷാൻ പണ്ഡിത ബ്രൈസ് മിറാണ്ട, ഡാനിഷ് ഫാറൂഖി, എന്നിവർക്ക് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനമില്ലെങ്കിലും സൂപ്പർ സബ്ബായി ഇവർ എത്തുമെന്നാണ് ട്രാൻസ്ഫർ മാർക്കറ്റിന്റെ പ്രവചനം.

ബ്ലാസ്റ്റേഴ്‌സിന്റെ കളരിയിൽ സാമുറായ് അടവുകളുമായ് തീപ്പൊരി പാറിക്കാൻ അവനെത്തി??

പകരം വീട്ടാനാവാതെ ആശാൻ; ഇവാൻ ആശാനെ ചൊറിഞ്ഞവർക്കുള്ള പ്രതികാരത്തിനായി ഇനിയും കാത്തിരിക്കണം