in , , , ,

LOVELOVE OMGOMG CryCry AngryAngry LOLLOL

പകരം വീട്ടാനാവാതെ ആശാൻ; ഇവാൻ ആശാനെ ചൊറിഞ്ഞവർക്കുള്ള പ്രതികാരത്തിനായി ഇനിയും കാത്തിരിക്കണം

സാധാരണ മത്സരങ്ങളെ അപേക്ഷിച്ച് കൊച്ചിയിലെ ഉൽഘാടന മത്സരം കാണാൻ കൂടുതൽ ആരാധകർ എത്തുന്നു എന്നുള്ളത് ബ്ലാസ്റ്റേഴ്‌സിന് ഒരു അഡ്വാവാറ്റേജാണ്. വലിയ കൂട്ടം ആരാധകർക്ക് മുമ്പിൽ ബംഗളൂരു എഫ് സി യെ നേരിടുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് ആരാധക പിന്തുണ ഊർജംനൽകും.

ഐഎസ്എൽ പത്താം സീസണിന്റെ ഉൽഘാടനമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്സിയെ നേരിടാനൊരുങ്ങുകയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകമായ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.ബ്ലാസ്റ്റേഴ്‌സിന്റെ ബദ്ധവൈരികളാണ് ബംഗളൂരു എഫ് സി എന്നതിനാൽ ബംഗളൂരുവിനെ പരാജയപ്പെടുത്തുന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന കാര്യമാണ്.

സാധാരണ മത്സരങ്ങളെ അപേക്ഷിച്ച് കൊച്ചിയിലെ ഉൽഘാടന മത്സരം കാണാൻ കൂടുതൽ ആരാധകർ എത്തുന്നു എന്നുള്ളത് ബ്ലാസ്റ്റേഴ്‌സിന് ഒരു അഡ്വാവാറ്റേജാണ്. വലിയ കൂട്ടം ആരാധകർക്ക് മുമ്പിൽ ബംഗളൂരു എഫ് സി യെ നേരിടുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് ആരാധക പിന്തുണ ഊർജംനൽകും. എന്നാൽ ഇതിനിടയിൽ ആരാധകരെ നിരാശയിലാഴ്ത്തുന്ന കാര്യമാണ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ വിലക്ക്.

ഈ വിലക്ക് കാരണം ഇവാൻ ആശാന് ബംഗളൂരു എഫ്സിക്കെതിരായുള്ള ഉൽഘാടന മത്സരത്തിൽ സൈഡ് ലൈനിൽ ഇരുന്ന് തന്ത്രങ്ങൾ മെനയാനാവില്ല. ഐഎസ്എല്ലിലെ ആദ്യ നാല് മത്സരങ്ങളിലേക് കൂടി ഇവാൻ വുകമനോവിച്ചിന് വിലക്കുണ്ട്.

കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്സിക്കെതിരായുള്ള പ്ലേഓഫ് മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് കളം വിടുന്നത്. പിന്നാലെ അദ്ദേഹത്തിനെതിരെ എ ഐ എഫ് എഫ് അച്ചടക്ക നടപടി സ്വീകരിക്കുകയും പിഴയും പത്ത് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.ഈ സംഭവത്തിന് പിന്നാലെ ബംഗളൂരു എഫ് സി ആരാധകർ വ്യാപകമായി കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയും, ഇവാൻ വുകമനോവിച്ചിനെതിരെയും പരിഹാസവുമായി സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരുന്നു. അതിനാൽ കൊച്ചിയിൽ ബംഗ്ലൂരു വീണ്ടും വരുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് പക വീട്ടനുള്ള അനുയോജ്യമായ സമയമാണിത്.

പക്ഷേ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് ഈ മത്സരത്തിൽ ഇറങ്ങാൻ ആവില്ല എന്നുള്ളത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് നിരാശ നൽകുന്ന കാര്യമാണ്.കഴിഞ്ഞ സീസണിലെ സംഭവ വികാസങ്ങൾക്ക് പിന്നാലെ ബംഗളൂരു എഫ് സി യുടെ ആരാധകരിൽനിന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പരിഹാസം ഏറ്റു വാങ്ങിയ ഇവാൻ വുകമനോവിച്ചിന് ബംഗ്ളൂരുവിനോട് പ്രതികാരം തീർക്കാനുള്ള ഒരു അവസരമാണ് നഷ്ടമായിരിക്കുന്നത്. ഇനി ഈ ഐ എസ് എൽ സീസണിൽ ബംഗളൂരുവുമായുള്ള അടുത്ത മത്സരം അവരുടെ തട്ടകത്തിലുമാണ് നടക്കുന്നത്.

ആരാധകർ ആഗ്രഹിച്ച ഇലവൻ ; ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത്

യു എ ഇ പ്രീ സീസൺ ബ്ലാസ്റ്റേഴ്‌സ് മത്സരം ലൈവായി കാണാം