in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് കടം കൊടുത്ത താരത്തെ സ്വന്തമാക്കാൻ എതിരാളികളുടെ ശ്രമം🫤… കൈവിട്ടു കളയുമോ??

വരാൻപോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പായി നിരവധി ട്രാൻസ്ഫർ വാർത്തകളും മറ്റും ഇപ്പോൾ തന്നെ പുറത്തുവരുന്നുണ്ട്. ഐഎസ്എലിലെ ഒട്ടുമിക്ക ടീമുകളും അടുത്ത സീസൺ മുന്നോടിയായി നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു.

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി ലോൺ അടിസ്ഥാനത്തിൽ മുഹമ്മദൻ എസ്.സിയിലേക്ക് കളിക്കാൻ പറഞ്ഞയച്ച താരമാണ് സഗോൽസെം ബികാഷ് സിംഗ്. ഈ സീസണിൽ ഐ-ലീഗ് ജേതാക്കളാവാൻ മുഹമ്മദൻസിനെ ഏറ്റവുമധികം സഹായിച്ച താരമാണ് ബികാഷ്.

അതുകൊണ്ട് തന്നെ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം താരതത്തിന്റെ കരാർ നീട്ടാനുള്ള ചർച്ചകളിലാണ് മുഹമ്മദൻസുള്ളത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഈ നീക്കത്തെ അനുകൂലിക്കുമോ എന്നതിൽ സംശയമാണ്. കാരണം ബികാഷിന് മികച്ച ഒരു എക്സ്പീരിയൻസും, പ്ലേ ടൈം ലഭിക്കുവാനാണ് താരത്തെ ലോണിൽ പറഞ്ഞയച്ചത്.

https://youtu.be/1sq4RFQSwh8?si=fZusjA7sqecqKORu

എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് താരത്തെ വിട്ടു നൽകുമോ ഇല്ലയോ എന്നൊക്കെ നോക്കി കാണേണ്ട തന്നെയാണ്. വരും ദിവസങ്ങളിൽ ഈ ട്രാൻസ്ഫർ നീക്കത്തെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതാണ്.

തലവേദനയായി ചെന്നൈ; ഓവൻ കോയലും സംഘവും ലക്ഷ്യമിടുന്നത് 3 ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ

വിരമിക്കൽ പിൻവലിക്കുമോ?ലോകക്കപ്പ് ടീമിലേക്ക് വൈൽഡ് കാർഡ് എൻട്രിയാവാൻ ധോണി