in , , , , , ,

AngryAngry OMGOMG CryCry LOVELOVE LOLLOL

തലവേദനയായി ചെന്നൈ; ഓവൻ കോയലും സംഘവും ലക്ഷ്യമിടുന്നത് 3 ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ

ചെന്നൈയിന്റെ നീക്കങ്ങൾ എതിരാളികൾക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ബ്ലാസ്റ്റേഴ്സിൽ നിന്ന് മാത്രം 3 താരങ്ങളെയാണ് അവർ നോട്ടമിടുന്നത്. ഇത്തരത്തിൽ ചെന്നൈയിൻ ലക്ഷ്യമിടുന്ന 3 ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.

അടുത്ത സീസൺ ഐഎസ്എല്ലിലേക്കായി ഏറ്റവും കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തുന്ന ടീമാണ് ചെന്നൈയിൻ എഫ്സി. ജംഷഡ്പൂരിൽ നിന്നും ലാൽദെൻപൂയ, ചിമ ചുക്വു എന്നിവരെ സ്വന്തമാക്കിയ ചെന്നൈയിൻ ജംഷദ്പൂരിൽ നിന്നും എൽസിഞ്ഞോ, മോഹൻ ബഗാനിൽ നിന്നും ഗ്ലാൻ മാർട്ടിൻസ് എന്നിവരെയും ചെന്നൈയിൻ സ്വന്തമാക്കാൻ നീക്കങ്ങൾ നടത്തുന്നത്.

രണ്ട് തവണ ഐഎസ്എൽ ജേതാക്കളായ ചെന്നൈയിൻ സമീപ കാലത്തായി മോശം അവസ്ഥയിലാണ്. ഇതോടെയാണ് ക്ലബ് മാനേജ്‌മെന്റ് അടുത്ത സീസണിൽ മികച്ച താരങ്ങളെ ടീമിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചതും അതിനുള്ള നീക്കങ്ങൾ നടത്തുന്നതും. എന്നാൽ ചെന്നൈയിന്റെ നീക്കങ്ങൾ എതിരാളികൾക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ബ്ലാസ്റ്റേഴ്സിൽ നിന്ന് മാത്രം 3 താരങ്ങളെയാണ് അവർ നോട്ടമിടുന്നത്. ഇത്തരത്തിൽ ചെന്നൈയിൻ ലക്ഷ്യമിടുന്ന 3 ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.

  1. ഡാനിഷ് ഫാറൂഖി

ഡാനിഷ് ഫാറൂഖിയെ ചെന്നൈയിൻ ലക്ഷ്യം വെച്ചതായി നേരത്തെ റിപോർട്ടുകൾ പുറത്തു വന്നിരുന്നു. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ അത്ര മതിപ്പില്ലാത്ത താരമാണ് ഡാനിഷ് എന്നതിനാൽ ഈ നീക്കങ്ങൾ ആരാധകർ ഗൗരവകരമായി കണക്കാക്കുന്നില്ല.

  1. ഹോർമിപാം

ഹോർമിയെ ചെന്നൈയിൻ ലക്ഷ്യമിടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ചെന്നൈയിൻ ഹോർമിക്ക് വേണ്ടി കരുക്കൾ നീക്കിയിരുന്നു. എന്നാൽ താരത്തെ വിട്ട് കൊടുക്കില്ല എന്ന ബ്ലാസ്റ്റേഴ്സിന്റെ ഉറച്ച തീരുമാനമാണ് ചെന്നൈയിന് തിരിച്ചടിയായത്,. എങ്കിലും ഇത്തവണയും ചെന്നൈയിൻ ഹോർമിക്ക് വേണ്ടി ഒരു കൈ കൂടി നോക്കും.

  1. ജീക്സൺ

ചെന്നൈയിൻ ജീക്സനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു എന്ന് റിപോർട്ടുകൾ കഴിഞ്ഞ ദിവസം മുതലാണ് പുറത്ത് വന്നത്. രണ്ടും കൽപ്പിച്ച് ചെന്നൈയിൻ മാനേജ്‌മെന്റ് ഇറങ്ങുമ്പോൾ ജീക്സൻ കൈവിട്ട് പോകുമോ എന്നുള്ളത് കണ്ടറിയേണ്ടതുണ്ട്.

മൊഹമ്മദൻസ് പണി തുടങ്ങി; ബ്ലാസ്റ്റേഴ്സിന്റെ താരത്തെ സ്വന്തമാക്കാൻ നീക്കങ്ങൾ

ബ്ലാസ്റ്റേഴ്‌സ് കടം കൊടുത്ത താരത്തെ സ്വന്തമാക്കാൻ എതിരാളികളുടെ ശ്രമം🫤… കൈവിട്ടു കളയുമോ??