in , , , , , ,

AngryAngry OMGOMG LOVELOVE LOLLOL CryCry

മൊഹമ്മദൻസ് പണി തുടങ്ങി; ബ്ലാസ്റ്റേഴ്സിന്റെ താരത്തെ സ്വന്തമാക്കാൻ നീക്കങ്ങൾ

കഴിഞ്ഞ സീസണിൽ ഐ ലീഗിൽ നിന്നും ഐഎസ്എല്ലിലെത്തിയ പഞ്ചാബ് എഫ്സി ഐഎസ്എല്ലിൽ കാര്യമായ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തിയിരുന്നില്ല. എന്നാൽ മൊഹമ്മദൻസ് അങ്ങനെയല്ല, തങ്ങളുടെ പ്രൗഢിയും ചരിത്രവും കാത്ത് സൂക്ഷിക്കാൻ തന്നെയാണ് അവർ ഐഎസ്എല്ലിനിറങ്ങുന്നത്.

ഇത്തവണ ഐ ലീഗ് വിജയിച്ച് അടുത്ത സീസണിലേക്കുള്ള ഐഎസ്എല്ലിലേക്ക് പ്രൊമോഷൻ നേടിയ ടീമാണ് മൊഹമ്മദൻസ്. ഐഎസ്എല്ലിൽ എത്തുമ്പോൾ വമ്പൻ പദ്ധതിയുമായാണ് അവരെത്തുന്നത്.

കഴിഞ്ഞ സീസണിൽ ഐ ലീഗിൽ നിന്നും ഐഎസ്എല്ലിലെത്തിയ പഞ്ചാബ് എഫ്സി ഐഎസ്എല്ലിൽ കാര്യമായ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തിയിരുന്നില്ല. എന്നാൽ മൊഹമ്മദൻസ് അങ്ങനെയല്ല, തങ്ങളുടെ പ്രൗഢിയും ചരിത്രവും കാത്ത് സൂക്ഷിക്കാൻ തന്നെയാണ് അവർ ഐഎസ്എല്ലിനിറങ്ങുന്നത്.

അതിന്റെ ഭാഗമായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ കോൺട്രാക്ടറിലുള്ള ബികാഷ് സിംഗിനെ നിലനിർത്താനുള്ള നീക്കമാണ് അവർ നടത്തുന്നത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമാണ് ബികാഷ് സിങ്. എന്നാൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ തന്നെ മൊഹമ്മദൻസിന് ലോണിൽ നല്കുകയിരുന്നു.

ഈ ഐ ലീഗ് സീസണിൽ മികച്ച പ്രകടനമാണ് ബികാഷ് മൊഹമ്മദൻസിന് വേണ്ടി കാഴ്ച്ച വെച്ചത്. അവരുടെ കിരീട നേട്ടത്തിൽ നിർണായക പങ്കും ഈ യുവതാരം വഹിച്ചിരുന്നു. ഇതോടെയാണ് താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ മൊഹമ്മദൻസ് ശ്രമിക്കുന്നത്.

താരത്തെ സ്വാന്തമാക്കുന്നതുമായി ബന്ധപ്പെട്ട് മൊഹമ്മദൻസ് ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ ഓഫർ വെച്ചതായി ബംഗാളി മാധ്യമ പ്രവർത്തകനായ സോഹൻ പൊഡ്ഡാർ റിപ്പോർട്ട് ചെയ്യുന്നു. മൊഹമ്മദന്സിന്റെ ഓഫർ സ്വീകരിച്ച് താരത്തെ ബ്ലാസ്റ്റേഴ്‌സ് വിട്ട് നൽകുമോ എന്നുള്ളതാണ് ഇനി കണ്ടറിയേണ്ടത്.

ബ്ലാസ്റ്റേഴ്സിൽ ലെസ്കോയുടെ പകരക്കാരൻ അങ്ങ് ഓസ്ട്രേലിയയിൽ നിന്ന്❤️‍🔥

തലവേദനയായി ചെന്നൈ; ഓവൻ കോയലും സംഘവും ലക്ഷ്യമിടുന്നത് 3 ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ