in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ അതിശയപ്പെടുത്തിയെന്ന് ഫ്രഞ്ച് ഇതിഹാസം

കഴിഞ്ഞ ദിവസം നടന്ന ഒരു ഇന്റർവ്യൂവിനിടെയാണ് മുൻപ് ഐഎസ്എല്ലിൽ എഫ്സി ഗോവക്ക് വേണ്ടി കളിച്ച താരം കേരള ബ്ലാസ്റ്റർസിനെതിരായ മത്സരത്തിൽ കൊച്ചിയിലെ സ്റ്റേഡിയത്തിലേക്ക് വന്നപ്പോഴുള്ള ഓർമ്മകൾ പങ്കുവെക്കുന്നത്

കേരളത്തിലെ ഫുട്ബോൾ അന്തരീക്ഷവും അവിടെയുള്ള ആരാധകരുടെ ഫുട്ബോളിനോടുള്ള സമീപനവും അത്ഭുതകരമാണെന്ന് അഭിപ്രായം പ്രകടിപ്പിച്ച് ഫിഫ വേൾഡ് കപ്പ്‌ ചാമ്പ്യനും മുൻ ഫ്രഞ്ച് ഇന്റർനാഷണൽ താരവുമായ റോബർട്ട്‌ ഇമ്മാനുവൽ പിയേഴ്‌സ്.

കഴിഞ്ഞ ദിവസം നടന്ന ഒരു ഇന്റർവ്യൂവിനിടെയാണ് മുൻപ് ഐഎസ്എല്ലിൽ എഫ്സി ഗോവക്ക് വേണ്ടി കളിച്ച താരം കേരള ബ്ലാസ്റ്റർസിനെതിരായ മത്സരത്തിൽ കൊച്ചിയിലെ സ്റ്റേഡിയത്തിലേക്ക് വന്നപ്പോഴുള്ള ഓർമ്മകൾ പങ്കുവെക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിനെതിരെ കേരളത്തിൽ വന്ന് കളിച്ച നിമിഷങ്ങൾ ഓർമ്മിച്ചെടുക്കുന്ന റോബർട്ട്‌ പിയേഴ്‌സ് അന്ന് സ്റ്റേഡിയം മുഴുവൻ നിറഞ്ഞുനിന്നത് തന്നെ പോലും അത്ഭുതപ്പെടുത്തിയെന്നാണ് പറഞ്ഞത്.

“കേരളത്തിൽ കളിച്ചത് ഞാൻ ഓർക്കുന്നു, സ്റ്റേഡിയം നിറഞ്ഞുനിൽക്കുകയായിരുന്നു. എനിക്ക് പോലും അതൊരു അതിശയകരമായ നിമിഷമായിരുന്നു, കാരണം ഞാൻ ഹൈ ലെവലിൽ കളിച്ചിട്ടുള്ള താരം കൂടിയാണ്. അവിടെയുള്ള ആ അന്തരീക്ഷം അത്ഭുതകരമായിരുന്നു.” – റോബർട്ട് പിയേഴ്സ് പറഞ്ഞു.

ഫ്രാൻസിലെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ റോബർട്ട്‌ പിയേഴ്സ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സനൽ ക്ലബ്ബിന് വേണ്ടി ആറ് വർഷത്തോളമാണ് സമയം ചെലവഴിച്ചത്. യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി പന്ത് തട്ടിയ റോബർട്ട്‌ പിയേഴ്‌സ് പിന്നീട് 2014-2015 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ എഫ്സി ഗോവക്ക് വേണ്ടി പന്ത് തട്ടിയതിന് ശേഷം വിരമിക്കുകയായിരുന്നു.

1993-ൽ ഫുട്ബോളിലെ സീനിയർ കരിയർ ആരംഭിച്ച റോബർട്ട്‌ പിയേഴ്‌സ് 1995-ൽ ഫ്രാൻസിന്റെ അണ്ടർ 21 നാഷണൽ ടീമിലും, തുടർന്ന് 1996 മുതൽ ഫ്രാൻസ് സീനിയർ ടീമിലൂടെയും അന്താരാഷ്ട്ര കരിയർ വളർത്തിയെടുത്തു. 1998-ലെ ഫിഫ വേൾഡ് കപ്പ്‌, 2000-ലെ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ് തുടങ്ങി സിനദിൻ സിദാന്റെ ഫ്രാൻസിനൊപ്പം റോബർട്ട്‌ പിയേഴ്‌സ് ചരിത്രനേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

സഞ്ജുവിനെ കളിപ്പിക്കാനും നായകനാക്കാനും ഞങ്ങൾ തയ്യാർ; ഞങ്ങൾക്ക് സഞ്ജുവിനെ വേണം; സഞ്ജുവിന് യൂറോപ്പിൽ നിന്നും അപൂർവ ക്ഷണം

ബ്ലാസ്റ്റേഴ്സിന്റെ ഡെർബി മത്സരം അരങ്ങേറുന്ന മാച്ച്വീക്കിലെ ഐഎസ്എൽ പോരാട്ടങ്ങൾ ഇങ്ങനെ..