ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അതിന്റെ ആദ്യ പകുതിയിലേക്ക് കടക്കാനൊരുങ്ങവേ ഇന്ന് മുതൽ ആരംഭിക്കുന്ന പത്താം റൗണ്ട് പോരാട്ടങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ഐഎസ്എൽ ആരാധകർ.
എടികെ മോഹൻ ബഗാൻ vs ജംഷഡ്പൂർ എഫ്സി മത്സരത്തോടെ ആരംഭിക്കുന്ന പത്താം റൗണ്ട് മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി vs ബാംഗ്ലൂരു എഫ്സി ഡെർബി മത്സരത്തോടെ ഞായറാഴ്ചയാണ് അവസാനിക്കുന്നത്.
നിലവിലെ ടേബിൾ ടോപേഴ്സായ മുംബൈ സിറ്റി എഫ്സി ഒഴികെയുള്ള ബാക്കി എല്ലാ ടീമുകളും ഈ വീക്കിൽ കളത്തിലിറങ്ങുന്നുണ്ട്. മത്സരങ്ങളുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ഇന്ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് ജംഷഡ്പൂർ എഫ്സിക്കെതിരായ മോഹൻ ബഗാന്റെ ഹോം മത്സരം അരങ്ങേറുന്നത്.
വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീട ജേതാക്കളായ ഹൈദരാബാദ് എഫ്സി ഹോം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിടും. ശനിയാഴ്ച വൈകുന്നേരം 5:30ന് നടക്കുന്ന എഫ്സി ഗോവ vs ഒഡിഷ എഫ്സി കിടിലൻ മത്സരമാണ് ഫത്തോർഡ സ്റ്റേഡിയത്തിൽ ആരാധകരെ കാത്തിരിക്കുന്നത്.
ശനിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ രാത്രി 7:30ന് പോയന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ വെച്ച് ചെന്നെയിൻ എഫ്സിയെ നേരിടും. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കലൂർ സ്റ്റേഡിയത്തിലെ ആരാധകർക്ക് മുന്നിൽ വെച്ച് എതിരാളികളായ ബാംഗ്ലൂരു എഫ്സിയെ നേരിടും.