in , ,

LOVELOVE LOLLOL

പരിശീലകനെ പുറത്താക്കി നോർത്ത്ഈസ്റ്റ്‌; പകരക്കാരനായി ആര്???

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡ് വളരെയധികം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സീസണിലെ എട്ടു മത്സരങ്ങളിൽ നിന്നും ഒരു പോയിന്റ് പോലും ഇതുവരെ ഹൈലാൻഡേഴ്സിന് നേടാൻ കഴിഞ്ഞിട്ടില്ല.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡ് വളരെയധികം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സീസണിലെ എട്ടു മത്സരങ്ങളിൽ നിന്നും ഒരു പോയിന്റ് പോലും ഇതുവരെ ഹൈലാൻഡേഴ്സിന് നേടാൻ കഴിഞ്ഞിട്ടില്ല.

ഇപ്പോഴിതാ ഇസ്രായേലിയൻ പരിശീലകനായ മാര്‍ക്കോ ബാൽബുളിനെ പുറത്താക്കിയിരിക്കുകയാണ് നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡ്. ക്ലബ്ബ് തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഏറെ പ്രതീക്ഷയിലായിരുന്നു മാർക്കോ ബാൽബുൾ ഇന്ത്യയിൽ എത്തിയത്. എന്നാൽ നൈജീരിയൻ താരം സിൽവസ്റ്റർ ഇഗ്ബൗൺ ക്ലബ്‌ വിട്ടതും മറ്റ് പല താരങ്ങളുടെ പരിക്കുമാണ് പരിശീലക്കൻ വിലങ്ങ് തടിയായത്.

എന്നാൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യുന്ന കാര്യമാണ് നോർത്തഈസ്റ്റ്‌ യുണൈറ്റഡിന്റെ അടുത്ത പരിശീലകൻ ആരാണ് എന്നത്.

ഹൈലാൻഡേഴ്സിന്റെ അടുത്ത പരിശീലകൻ മുൻ ഗോകുലം കേരളയുടെ പരിശീലകനായിരുന്ന വിൻസെൻസോ ആൽബർട്ടോ ആനിസാണ്. നോർത്ത്ഈസ്റ്റ്‌ തന്നെയാണ് ഈ കാര്യവും അറിയിച്ചത്.

ഗോകുലം കേരള ചാമ്പ്യന്മാരായിരുന്ന 2020-21, 2021-22 സീസണിലെ പരിശീലകനായിരുന്നു വിൻസെൻസോ. വിൻസെൻസോയുടെ കിഴിൽ ഗോകുലം കേരള 21 മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറിയത്താണ് ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ അപരാജിത കുതിപ്പ്.

വിൻസെൻസോ നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡ് പരിശീലകനായാൽ ഐ-ലീഗിലെ കുതിപ്പ് ഇന്ത്യൻ സൂപ്പർ ലീഗിലും നടത്താൻ കഴിയുമോ എന്നത് കണ്ട് അറിയേണ്ടത് തന്നെയാണ്.

ബ്ലാസ്റ്റേഴ്സിന്റെ ഡെർബി മത്സരം അരങ്ങേറുന്ന മാച്ച്വീക്കിലെ ഐഎസ്എൽ പോരാട്ടങ്ങൾ ഇങ്ങനെ..

3 ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ; ഐഎസ്എൽ ഇന്ത്യൻ ടീം ഓഫ് ദി വീക്കിൽ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം