in , , ,

LOVELOVE

3 ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ; ഐഎസ്എൽ ഇന്ത്യൻ ടീം ഓഫ് ദി വീക്കിൽ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം

ഐ എസ് എൽ ഒമ്പതാം ആഴ്ചയിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യൻ ടീം ഓഫ് ദ വീക്ക്‌ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ കായിക മാധ്യമമായ ഐ എഫ് ടി ഡബ്ല്യൂസി. ഐ എഫ് ടി ഡബ്ല്യൂസി യുടെ ഇന്ത്യൻ ടീം ഓഫ് ദ വീക്കിൽ മൂന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.ഐ എഫ് ടി ഡബ്ല്യൂസി യുടെ ഇന്ത്യൻ ടീം ഓഫ് ദ വീക്ക്‌ നമുക്കൊന്ന് പരിശോധിക്കാം.

ഐ എഫ് ടി ഡബ്ലൂസി യുടെ ഇന്ത്യൻ ടീം ഓഫ് ദ വീക്കിലെ ഗോൾകീപ്പർ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രഭ്സുഖാൻസിങ് ഗില്ലാണ്. നാല് പ്രതിരോധ താരങ്ങളടങ്ങുന്ന ഈ ടീം ഓഫ് ദ വീക്കിൽ എ ടി കെ മോഹൻ ബാഗാന്റെ സുഭാഷിഷ് ബോസ്, ഹൈദരാബാദ് എഫ് സി യുടെ ചിങ്ലെൻ സനാസിങ്, എ ടി കെ മോഹൻബഗാന്റെ പ്രീതം കോട്ടൽ, കേരള ബ്ലാസ്റ്റേഴ്‌സിന്റെ സന്ദീപ് സിങ് എന്നിവരാണ് പ്രതിരോധ നിരയിൽ ഇടം പിടിച്ചത്.

മൂന്നംഗ മിഡ്‌ഫിൽഡിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജീക്സൻ സിംഗ്, ഹൈദരാബാദ് എഫ് സി യുടെ ഹിതേഷ് ശർമ, മുംബൈ സിറ്റി എഫ് സി യുടെ അപൂയ എന്നിവരും ഇടം പിടിച്ചു.

മൂന്നംഗ സ്ട്രൈക്കേഴ്സിൽ ഹൈദരാബാദ് എഫ് സി യുടെ ഹാലിചാരൻ നർസാരി, ഒഡിഷ എഫ് സി യുടെ നന്ദകുമാർ ശേഖർ, മുംബൈ സിറ്റി എഫ് സി യുടെ ചാങ്തെ എന്നിവരും ഇടം പിടിച്ചു.

ഐഎസ്എല്ലിലെ പത്താം റൗണ്ട് മത്സരത്തിന് ഇന്ന് തുടക്കമാവും. എടികെ മോഹൻ ബഗാനും ജംഷദ്പൂർ എഫ്സിയും തമ്മിലാണ് ഇന്നത്തെ മത്സരം. രാത്രി 7;30 ന് എടികെ മോഹൻ ബഗാന്റെ തട്ടകത്തിലാണ് മത്സരം.

പരിശീലകനെ പുറത്താക്കി നോർത്ത്ഈസ്റ്റ്‌; പകരക്കാരനായി ആര്???

അടുത്ത മത്സരത്തിലും റൊണാൾഡോ ആദ്യഇലവനിൽ ഉണ്ടാവില്ലേ? പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇപ്രകാരം