in , ,

LOVELOVE

റോണോ എഫക്റ്റ്; മറ്റൊരു സൂപ്പർ താരത്തെ കൂടി സ്വന്തമാക്കാൻ അൽ നസർ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നസറിലേക്ക് ചേക്കേറിയതിന് പിന്നാലെ ഒരുപിടി സൂപ്പർ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് അൽ നസർ. അതെ സമയം അൽ നസർ യൂറോപ്പ്യൻ വമ്പന്മാരെ ലക്ഷ്യമിടുമ്പോൾ അൽ നസ്റിന് ചില ചട്ടങ്ങൾ കൂടി മറികടകേണ്ടതുണ്ട്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നസറിലേക്ക് ചേക്കേറിയതിന് പിന്നാലെ ഒരുപിടി സൂപ്പർ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് അൽ നസർ. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ സൂപ്പർ മുന്നേറ്റതാരം ഈഡൻ ഹസാർഡിനെ സ്വന്തമാക്കാൻ അൽ നസർ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നാണ് റിപോർട്ടുകൾ.

2019 ലാണ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയിൽ നിന്നും ഹസാർഡ്‌ റയൽ മാഡ്രിസിൽ എത്തുന്നത്. എന്നാൽ റയലിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാൻ ഹസാർഡിനായില്ല. മോശം ഫോമും പരിക്കും കാരണം ഹസാർഡ് പലപ്പോഴായും റയലിന്റെ സൈഡ് ബെഞ്ചിലായിരുന്നു. റയൽ മാഡ്രിഡിന് ഹസാർഡിനെ നിലനിർത്താൻ താൽപര്യമില്ലാത്ത സാഹചര്യത്തിലാണ് ഹസാർഡിനെ സ്വാന്തമാക്കാൻ അൽ നസർ ശ്രമങ്ങൾ നടത്തുന്നത്.

റോണോയുടെ വരവിന് പിന്നാലെ പല യൂറോപ്യൻ താരങ്ങളെയും സൗദി ക്ലബ് ലക്ഷ്യമിടുന്നുണ്ട്. പോർച്ചുഗീസ് താരം പെപെ, സ്പാനിഷ് താരം റാമോസ്, റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ച് എന്നിവരയടക്കം ടീമിലെത്തിക്കാൻ അൽ നസർ ലക്ഷ്യമിടുന്നുണ്ട്. ഇതിൽ പോർച്ചുഗീസ് താരമായ പെപ്പയെ ടീമിലെത്തിക്കാൻ റൊണാൾഡോ നേരിട്ട് ഇടപെടൽ നടത്തുന്നുണ്ട് എന്നാ റിപ്പോർട്ടുകളുമുണ്ട്.

അതെ സമയം അൽ നസർ യൂറോപ്പ്യൻ വമ്പന്മാരെ ലക്ഷ്യമിടുമ്പോൾ അൽ നസ്റിന് ചില ചട്ടങ്ങൾ കൂടി മറികടകേണ്ടതുണ്ട്. സൗദി പ്രീമിയര്‍ ലീഗ് ചട്ടപ്രകാരം എട്ട് വിദേശതാരങ്ങളെയാണ് ഒരു ടീമില്‍ രജിസ്റ്റര്‍ചെയ്യാന്‍ കഴിയുകയുള്ളു. അല്‍ നസ്ര്‍ ക്ലബ്ബിന് നിലവില്‍ എട്ട് വിദേശതാരങ്ങളുണ്ട്. ഇതിലൊരാളുടെ കരാര്‍ റദ്ദാക്കിയാല്‍മാത്രമേ ക്രിസ്റ്റ്യാനോയെ പോലും അവർക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഈ സാഹചര്യത്തിൽ പുതിയ വിദേശ താരങ്ങളെ അൽ നസ്ർ ലക്ഷ്യമിടുമ്പോൾ അവർക്ക് ചില താരങ്ങളുടെ കരാർ റദ്ദ് ചെയ്യണ്ടി വരും.

കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഓസ്പിന, ബ്രസീല്‍ താരങ്ങളായ ഗുസ്താവോ, ആന്‍ഡേഴ്സന്‍ ടാലിസ്‌ക, എന്നിവരെ ക്ലബ് നിലനിർത്തും. കാമറൂണ്‍ താരം വിന്‍സെന്‍ അബൂബക്കര്‍, ഉസ്ബെക് താരം ജലോലിദ്ദീന്‍ മഷാറിപോവ് എന്നിവരുടെ കരാർ ക്ലബ് റദ്ദ് ചെയ്യും. ഇതിൽ കാമറൂണ്‍ താരം വിന്‍സെന്‍ അബൂബക്കറിണ് വേണ്ടി പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തുണ്ട്.

പുതിയ താരം വരുന്നു?എസ്ഡിയുടെ കിടിലൻ നീക്കത്തിന് കയ്യടിച്ച് ആരാധകർ?

ബ്ലാസ്റ്റേഴ്സിനെ മറികടന്ന് മോഹൻ ബഗാൻ ഒന്നാമത്.. ഐഎസ്എലിലെ വിലപിടിപ്പുള്ള ടീമുകൾ ഇതാ..