in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്സിൽ നിന്ന് പോയി മോഹൻ ബഗാനിൽ ;സഹലിന്റെ ആറാട്ട്

ചെന്നൈയിൻ എഫ്‌സിക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ സഹലിന്റെ പ്രകടനം താരത്തിന്റെ പ്രതിഭ വ്യക്തമാക്കുന്നതായിരുന്നു. ദിമിത്രി പെട്രാറ്റോസ് നേടിയ ആദ്യത്തെ ഗോളിന് ഒരു ക്രോസിലൂടെ അസിസ്റ്റ് നൽകിയ സഹൽ അതിനു ശേഷം മൻവീർ സിങ് നേടിയ മൂന്നാമത്തെ ഗോളിന് നൽകിയ അസിസ്റ്റ് വളരെ മനോഹരമായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരമായിരുന്ന സഹൽ അബ്ദുൽ സമദ് ഈ സീസണിലാണ് മോഹൻ ബഗാനിൽ എത്തിയത്.കഴിഞ്ഞ ഒരുപാട് സീസണിലായി ബ്ലാസ്റ്റേഴ്‌സ് നിരയിലെ പ്രധാനപെട്ട താരമായിരുന്നു സഹൽ അബ്ദുൽ സമദ് എന്ന മലയാളി സൂപ്പർ താരം.

എന്നാൽ ഈ സീസണിൽ ഏറെ അപ്രതീക്ഷമായി ഇന്ത്യൻ ഫുട്‍ബോളിന്റെ വമ്പന്മാരായ മോഹൻ ബഗാനിൽ സഹൽ എത്തിയത്.എത്തിയ ഉടനെ തന്നെ ഡ്യൂറൻഡ് കപ്പിൽ താരത്തിന് കന്നി കിരീടം നേടാനും സാധിച്ചു.

ചെന്നൈയിൻ എഫ്‌സിക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ സഹലിന്റെ പ്രകടനം താരത്തിന്റെ പ്രതിഭ വ്യക്തമാക്കുന്നതായിരുന്നു. ദിമിത്രി പെട്രാറ്റോസ് നേടിയ ആദ്യത്തെ ഗോളിന് ഒരു ക്രോസിലൂടെ അസിസ്റ്റ് നൽകിയ സഹൽ അതിനു ശേഷം മൻവീർ സിങ് നേടിയ മൂന്നാമത്തെ ഗോളിന് നൽകിയ അസിസ്റ്റ് വളരെ മനോഹരമായിരുന്നു.

ചെന്നൈയിൻ എഫ്‌സിയുടെ പ്രതിരോധനിരയെ മുഴുവൻ തന്റെ മാന്ത്രിക ഡ്രിബിളിംഗിലൂടെ മറികടന്നാണ് താരം അതിമനോഹരമായി ബോക്‌സിലേക്ക് പാസ് നൽകിയത് ഇന്നലെ മോഹൻ ബഗാൻ അടിച്ച മൂന്ന് ഗോളിനും ഈ മലയാളി താരമാണ് അവസരം ഒരുക്കിയത്.

മുംബൈക്കെതിരെ രണ്ട് താരങ്ങൾ ടീമിൽ ഉണ്ടാവില്ലന്ന് ഉറപ്പായി

അടിയും പിടിയും നടന്ന മത്സരത്തിൽ അവസാനം ബ്ലാസ്റ്റേഴ്സിന് തോൽവി🥵