ഐ എസ് എലിൽ എക്കാലത്തെയും ഓർക്കപ്പെടേണ്ട മത്സരം തന്നെയാണ് ഇന്ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെ മുംബൈയിലെ ഫുട്‍ബോൾ അരീനയിൽ നടന്നത്.വീറും വാശിയും നിറഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവിയായിരുന്നു ഫലം.
രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈക്കെതിരെ തോൽവി ഏറ്റുവാങ്ങിയത്.അവസാനത്തിൽ നടന്ന അടിയും വാക്കേറ്റവും റഫറിക്ക് കാർഡുകളുടെ പെരുമഴ തന്നെ പെയിക്കേണ്ടി വന്നു.
ഇരു ടീമിലെയും രണ്ട് പ്രധാന താരങ്ങൾക്ക് ചുവപ്പ് കാർഡ് കാണേണ്ടി വന്നു ചില മറ്റു താരങ്ങൾക്ക് മഞ്ഞ കാർഡിൽ ഒതുങ്ങി.ബ്ലാസ്‌റ്റേഴ്‌സിന്റെ മിലോസിനാണ് ചുവപ്പ് കാർഡ് കാണേണ്ടി വന്നത്.
അടുത്ത മത്സരത്തിൽ ഇതോടെ താരത്തിന് പുറത്തിരിക്കേണ്ടി വരും എന്ന് ഉറപ്പാണ്.അത് ബ്ലാസ്റ്റേഴ്‌സ് എങ്ങനെ നേരിടുമെന്ന് കണ്ടറിഞ്ഞു കാണണം.