in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ജിങ്കന് തിരിച്ചടി

ഇന്ന് ഇന്ത്യ തങ്ങളുടെ സന്നാഹ മത്സരത്തിൽ സിംഗപ്പൂരിനെ നേരിടുകയാണ്. എന്നാൽ ഇന്ത്യയുടെ ഈ സന്നാഹ മത്സരത്തിൽ പ്രതിരോധ താരം സന്ദേശ് ജിങ്കൻ ഉണ്ടാവില്ല എന്നാണ് റിപോർട്ടുകൾ. വിസ പ്രശ്‌നം കാരണം ജിങ്കൻ വിയറ്റ്നാമിലേക്ക് വൈകിയത് എത്തിയത്. ഇത്തരത്തിൽ അവസാന നിമിഷം ടീമുമായി ജോയിൻ ചെയ്ത ജിങ്കന് ഇന്നത്തെ മത്സരത്തിൽ വിശ്രമം നൽകാൻ പരിശീലകൻ സ്റ്റിമാച്ച് തീരുമാനിച്ചതായാണ് വിവരങ്ങൾ.

നേരത്തെ ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കന് വിയറ്റ്‌നാമിലേക്കുള്ള ഇന്ത്യൻ ടീമിന്റെ വിമാനത്തില്‍ അനുമതി നിഷേധിച്ചിരുന്നു. ജിങ്കനെ കൂടാതെ ചെങ്കലിന്‍സെന സിംഗിനും വിമാനത്തില്‍ അനുമതി നിഷേധിച്ചിരുന്നു. യാത്ര രേഖകളില്‍ ചില പ്രശ്‌നങ്ങളുള്ളതാണ് ഇരുവരെയും തടയാന്‍ കാരണം.

വിസ പ്രശ്‌നം കാരണം ജിങ്കനും സനയും അന്ന് ഇന്ത്യൻ ടീമിനോടപ്പം വിയറ്റ്നാമിലേക്ക് യാത്ര തിരിച്ചിരുന്നില്ല. പിന്നീട് വിസ പ്രശ്‍നങ്ങൾ പരിഹരിച്ചതിന് ശേഷമാണ് ഇരുവരെയും വിയറ്റ്നാമിലേക്ക് വിട്ടത്.

ഇന്ന് സിംഗപൂരിനെതിരെയും 27 ന് ആതിഥേയരായ വിയറ്റ്‌നാമിനെതിരേയുമാണ് ഇന്ത്യയുടെ രണ്ട് സൗഹൃദ മല്‍സരങ്ങള്‍ കളിക്കുന്നത്. നാളത്തെ മത്സരത്തിൽ ജിങ്കൻ കളിക്കുന്നില്ല എങ്കിൽ അൻവർ അലിയും നരേന്ദ്ര ഗെഹ്‌ലോട്ടുമായിരിക്കും ഇന്ത്യയുടെ പ്രതിരോധ നിര നയിക്കുക.

ഏഷ്യ കപ്പിന് മുന്നോടിയായുള്ള ഈ സന്നാഹ മത്സരത്തിൽ തങ്ങളുടെ കരുത്ത് തെളിയിക്കാൻ ഇന്ത്യയ്ക്ക് വിജയിച്ചേ തീരൂ. ഇന്ത്യൻ ടീം പരിശീലകൻ ഇഗോർ സ്റ്റീമാച്ചിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഭദ്രമാക്കാനും പ്രതിഷേധങ്ങൾ കുറയണമെങ്കിലും സ്റ്റിമാച്ചിനും ഇന്നത്തെ മത്സരം വിജയിച്ചേ തീരൂ.

വീഡിയോ- എട്ടുഗോൾ വിജയവുമായി ബ്ലാസ്റ്റേഴ്‌സ് ടീം, തോല്പിച്ചത് അനിയന്മാരെ..

ഐഎസ്എല്ലിലെ വിജയങ്ങൾ ആവർത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്, ലിസ്റ്റിൽ മുൻപന്തിയിൽ