in , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

വീഡിയോ- എട്ടുഗോൾ വിജയവുമായി ബ്ലാസ്റ്റേഴ്‌സ് ടീം, തോല്പിച്ചത് അനിയന്മാരെ..

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ സൗഹൃദ മത്സരത്തിൽ തകർപ്പൻ വിജയം നേടി കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീം. കൊച്ചിയിലെ പരിശീലന മൈതാനത്ത് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനെ ഒന്നിനെതിരെ എട്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീം തോല്പിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ സൗഹൃദ മത്സരത്തിൽ തകർപ്പൻ വിജയം നേടി കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീം. കൊച്ചിയിലെ പരിശീലന മൈതാനത്ത് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനെ ഒന്നിനെതിരെ എട്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീം തോല്പിച്ചത്.

കാണികൾക്ക് മുന്നിൽ വെച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീം vs കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം മത്സരത്തിന്റെ ആദ്യ പകുതിയിൽ ആദ്യം ഗോൾ നേടുന്നത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയിലൂടെ ഇവാന്റെ കുട്ടികളാണ്.

ലൂണയിലൂടെ തുടങ്ങിയ ഗോൾവേട്ട അപോസ്‌റ്റോലാസ് ജിയാനുവിന്റെ പെനാൽറ്റി ഗോളിലും ഹെഡർ ഗോളിലുമായി ലീഡ് മൂന്നായി ഉയർന്നു. എന്നാൽ ജാസിമിലൂടെ ഒരു ഗോൾ തിരിച്ചടിച്ച പരിശീലകൻ തോമസിന് കീഴിലുള്ള റിസർവ് ടീം ആദ്യ പകുതി 3-1 സ്കോറിൽ അവസാനിപ്പിച്ചു.

ആദ്യ പകുതിയിൽ മികച്ച കളിയും ഗോൾനേട്ടവും കാഴ്ച വെച്ച കേരള ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിന് വേണ്ടി രണ്ടാം പകുതിയുടെ തുടക്കത്തിൽ ഓസ്ട്രേലിയൻ താരം അപോസ്‌റ്റോലാസ് ജിയാനു ഹാട്രിക് ഗോൾ നേടി.

ബ്രെയിസ് മിറാണ്ടയിലൂടെ സ്കോർ 5-1 ആയി ഉയർത്തിയ ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീം അടുത്ത നിമിഷം ലൂണ നേടുന്ന ഗോളിൽ ലീഡ് 5 ആയി ഉയർത്തി. മത്സരത്തിൽ ഉറുഗായ് താരം ലൂണ നേടുന്ന രണ്ടാമത്തെ ഗോളായിരുന്നു ഇത്.

പിന്നീട് 9 താരങ്ങളെ പിൻവലിച്ചു പകരം അടുത്ത 9 താരങ്ങളെ ഗ്രൗണ്ടിലേക്ക് ഇറക്കി വിട്ട ഇവാൻ വുകോമാനോവിചിന്റെ കുട്ടികൾക്ക് വേണ്ടി മുന്നേറ്റ നിര താരം ബിദ്യസാഗർ ഇരട്ടഗോളുകൾ നേടി സ്കോർബോർഡ് 8-1 ആക്കി കളി അവസാനിപ്പിച്ചു.

ഈ വിജയത്തോടെ പ്രീസീസണിൽ കളിച്ച അഞ്ചിൽ അഞ്ച് മത്സരങ്ങളും ഗംഭീരമായി വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഈ മികവ് ഐഎസ്എല്ലിലും ആവർത്തിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ.

വെടിക്കെട്ട് ബാറ്റിംഗ്; സ്‌ട്രൈക്ക് റേറ്റ് 500; ഇത് ലോക ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം (വീഡിയോ കാണാം)

ജിങ്കന് തിരിച്ചടി