in , ,

LOLLOL

ജീവൻമരണപോരാട്ടത്തിന് സഞ്ജു; ടീമിൽ സുപ്രധാനമായ ഒരു മാറ്റത്തിന് സാധ്യത

സീസണിൽ കളിച്ച ആദ്യ ഒൻപത് മത്സരങ്ങളിൽ എട്ടിലും വിജയിച്ച രാജസ്ഥാൻ അവസാന മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ടതാണ് മൂന്നാം സ്ഥാനത്തേക്ക് കൂപ്പ് കുത്താൻ കാരണം. മറുഭാഗത്ത് ആർസിബിയാവട്ടെ ആദ്യ മത്സരങ്ങളിൽ പരാജയപെട്ട് പിന്നീട് അവിസ്മരണീയമായ തിരിച്ച് വരവ് നടത്തിയാണ് പ്ലേ ഓഫ് ടിക്കറ്റ് നേടിയത്.

ഐപിഎൽ 2024 ലെ എലിമിനേറ്റർ പോരാട്ടത്തിൽ ഇന്ന് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാനും ഡുപ്ലെസി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഇറങ്ങുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7:30 നാണ് മത്സരം. ഇന്ന് വിജയിക്കുന്നവരും ക്വാളിഫയർ ഒന്നിൽ തോറ്റ സൺറൈസസും തമ്മിൽ ക്വാളിഫയർ രണ്ടിൽ ഏറ്റുമുട്ടും. ഇതിലെ വിജയികളാണ് കെകെആറുമായി ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടുക.

സീസണിൽ കളിച്ച ആദ്യ ഒൻപത് മത്സരങ്ങളിൽ എട്ടിലും വിജയിച്ച രാജസ്ഥാൻ അവസാന മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ടതാണ് മൂന്നാം സ്ഥാനത്തേക്ക് കൂപ്പ് കുത്താൻ കാരണം. മറുഭാഗത്ത് ആർസിബിയാവട്ടെ ആദ്യ മത്സരങ്ങളിൽ പരാജയപെട്ട് പിന്നീട് അവിസ്മരണീയമായ തിരിച്ച് വരവ് നടത്തിയാണ് പ്ലേ ഓഫ് ടിക്കറ്റ് നേടിയത്.

ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ നിരയിൽ ഒരു പ്രധാന മാറ്റത്തിന് സാധ്യതയുണ്ട്. പരിക്കേറ്റ വെടിക്കെട്ട് താരം ഷിംറോൺ ഹെറ്റ്മെയർ ഇന്ന് തിരിച്ചെത്തും. കെകെആറിനെതിരായ ലീഗിലെ അവസാന മത്സരത്തിൽ താരം തിരിച്ചെത്തുമെന്ന് കരുതിയെങ്കിലും താരത്തിന്റെ തിരിച്ച് വരവ് ഇന്നുണ്ടാവാനാണ് സാധ്യത. അങ്ങനെയെങ്കിൽ റോവ്മാൻ പവൽ പകരക്കാരുടെ ബെഞ്ചിൽ ഇരിക്കേണ്ടി വരും.

ALSO READ; ധോണിയല്ല, മറ്റൊരാളായിരുന്നു ചെന്നൈയുടെ ആദ്യ നായകനാവേണ്ടിയിരുന്നത്; വെളിപ്പെടുത്തൽ

ഈ‌ മാസമാദ്യം സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിലാണ് ഹെറ്റ്മെയർ അവസാനം രാജസ്ഥാൻ റോയൽസിനായി കളിച്ചത്.ഡെൽഹി ക്യാപിറ്റൽസിനെതിരെ നടന്ന കളിക്ക് മുമ്പാണ് താരത്തിന് പരിക്കേറ്റത്. ഹെറ്റ്മെയർ പരിക്കേറ്റ് പുറത്തായതോടെ രാജസ്ഥാൻ റോയൽസിന്റെ മധ്യനിര ബാറ്റിങ് ദുർബലമായി. താരം തിരിച്ചെത്തുന്നതോടെ റോയൽസ് വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ.

ALSO READ; രോഹിത് മുംബൈ വിടും; ഹർദിക്കിന്റെ ക്യാപ്റ്റൻസി തെറിക്കും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അനിൽ കുംബ്ലെ

രാജസ്ഥാന്റെ സാധ്യത ഇലവൻ പരിശോധിക്കാം: ടോം കോഹ്ലർ കാഡ്മോർ, യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, ധ്രുവ് ജൂറൽ, ഷിംറോൺ ഹെറ്റ്മെയർ, ആർ അശ്വിൻ, ആവേശ് ഖാൻ, ട്രെന്റ്‌ ബോൾട്ട്, സന്ദീപ് ശർമ, യുസ്വേന്ദ്ര ചഹൽ. ഇമ്പാക്ട് താരങ്ങൾ ഇവരിൽ നിന്ന്: റോവ്മാൻ പവൽ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ.

ALSO READ; സഞ്ജു ഭയക്കണം; ബിസിസിഐയുടെ പുതിയ തീരുമാനം സഞ്ജുവിന് തിരിച്ചടിയാകും

ദിമ്മിയുടെ പകരക്കാരൻ റെഡി; ദിമ്മിയെ കൈവിടാൻ കാരണം അയാളുടെ വരവ്

ലൂണയുടെ മുൻ ക്ലബിൽ നിന്ന് ഒരു സൂപ്പർ താരത്തെ ബ്ലാസ്റ്റേഴ്സ് കൊണ്ട് വരുന്നു