in

മുഖത്ത് പതിനാല് തുന്നലുകളുമായി പിന്മാറാതെ പൊരുതി വീണ യാദവ് ഭാരതത്തിന്റെ വീര പുത്രൻ

വീരന്മാർക്ക് തോൽവി ഇല്ല അവരുടെ പോരാട്ടം അമരത്വത്തിലേക്കുള്ള വാതിലാണ്. ഇന്ന് ബോക്സിങ് റിങ്ങിൽ ഇന്ത്യയുടെ അഭിമാനം നെഞ്ചിൽ ചേർത്തു പിടിച്ചു കൊണ്ടായിരുന്നു സതീഷ് കുമാർ യാദവ് പോരാടിയത്. ഇന്ത്യൻ ഒളിമ്പിക് അധികൃതരുടെ പിടിപ്പുകേട് മൂലം മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു.

പരിക്ക് പറ്റിയപ്പോൾ തന്നെ പരിചരിക്കാൻ ഒരു ടീം ഡോക്ടർ ഇല്ലാതിരുന്നിട്ടു പോലും അതീവ നിശ്ചയദാർഢ്യത്തോടെ മുഖത്ത് 14 തുന്നിക്കെട്ടലുകളുമായി ആയിരുന്നു അദ്ദേഹം ബോക്സ് റിങ്ങിലേക്ക് നടന്നടുത്തത്. ലോക ഒന്നാം നമ്പർ താരം ജോലോനോവിന് എതിരെ ഇന്ത്യൻ ആർമിയുടെ പോരാട്ട വീര്യം തെളിയിച്ചു കൊണ്ട് ഈ ജവാൻ ഭയ ലോഭങ്ങൾ ഇല്ലാതെ ധീരമായി പൊരുതി.

Satish national hero

91 കിലോഗ്രാം ഹെവി വെയിറ്റ് ബോക്സിങ് കാറ്റഗറിയിൽ ഇന്ത്യയുടെ അഭിമാനവും പോരാട്ട വീര്യവും ചേർത്തു പിടിച്ചു കൊണ്ടായിരുന്നു ഈ സൈനികൻ പൊരുതി വീണത്. തന്റെ നെറ്റിയിലും താടിയിലുമായി പതിനാല് തുന്നലുകളുമായി ആയിരുന്നു അദ്ദേഹം ഒളിമ്പിക് മത്സരത്തിൽ പോരാടുവാൻ ഇറങ്ങിയത്.

32 വയസ്സുകാരനായ ഈ ജവാന് പരിക്ക് മൂലം മത്സരത്തിൽ നിന്ന് പിന്മാറുന്നതിനേക്കാൾ ഒരു വീരനെ പോലെ പൊരുതി തോൽക്കുന്നത് ആയിരുന്നു താൽപര്യം. ഗുരുതരമായ മുറിവുകൾ കൊണ്ട് വശം കെട്ടിട്ട് പോലും അദ്ദേഹം ലോക ഒന്നാംനമ്പർ താരത്തിനെതിരെ സർവ്വം മറന്ന് പോരാടി. തന്റെ വേദനകൾ മറന്ന് പോരാടിയെങ്കിലും ലോകചാമ്പ്യന് മുന്നിൽ അദ്ദേഹത്തിന് പരാജയപ്പെടാൻ ആയിരുന്നു വിധി.

കഴിഞ്ഞ മത്സരത്തിൽ ജമൈക്കയുടെ റിക്കാർഡോ ബ്രൗണിനെതിരെ മത്സരിക്കുമ്പോൾ ആയിരുന്നു സതീഷിന് ഗുരുതരമായ പരിക്കുകൾ പറ്റിയത്. ആ സമയത്ത് അദ്ദേഹത്തിനെ ശുശ്രൂഷിക്കാൻ ഇന്ത്യൻ ഒളിമ്പിക് ടീമിനൊപ്പം ഒരു ഡോക്ടർ പോലും ഇല്ലായിരുന്നു എന്നത് അധികൃതരുടെ വളരെ കടുത്ത ഒരു അനാസ്ഥ തന്നെയാണ്.

കടുത്ത മത്സരത്തിൽ ജോലോനോവിനോട് നിർദയം പരാജയപ്പെട്ടുവെങ്കിലും ഹൃദയങ്ങൾ കീഴടക്കി. ആരാധക ഹൃദയങ്ങളിൽ വിജയിയായാണ് സതീഷ് യാദവ് ജാപ്പനീസ് മണ്ണിൽ നിന്നും ഇന്ത്യൻ മണ്ണിലേക്ക് തിരികെ വരുന്നത്. ഇന്ത്യൻ ആർമിയുടെ തളരാത്ത പോരാട്ടവീര്യത്തെ ആയിരുന്നു അവിടെ സതീഷ് അവിടെ പ്രദർശിപ്പിച്ചത്.

സതീഷ് കുമാർ യാദവിന് മെഡിക്കൽ ക്ലിയറൻസ് ലഭിച്ചു, ആരാധകർ ആവേശത്തിൽ

സച്ചിന്റെയും ദ്രാവിഡിന്റെയും റെക്കോർഡിന് തൊട്ടരികെ പൂജാര