രോഹിതിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയത് കൃത്യമായ തിരക്കഥ ഒരുക്കിയാണെന്നും അദ്ദേഹത്തിൻറെ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും ഇതിന് കൂട്ട്നിന്നെന്നുമുള്ള ഒരു ഫാൻ തിയറി കൂടി ഇപ്പോൾ സജീവമാണ്.
ഏകദിനം, ടി20 എന്നീ രണ്ട് വൈറ്റ്-ബോൾ ഫോർമാറ്റുകളുടെയും പൂർണ്ണമായ ഉത്തരവാദിത്തം തനിക്ക് നൽകിയാൽ മാത്രമേ ക്യാപ്റ്റൻസി ഏറ്റെടുക്കൂ എന്ന് അദ്ദേഹം സെലക്ടർമാരെ അറിയിച്ചതായും ഈ റിപ്പോർട്ടിൽ പറയുന്നു.

