ലീഗിന്റെ ഭാവി സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ, കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് പ്രമുഖ വിദേശ താരങ്ങൾ ഇന്ത്യൻ ക്ലബ്ബുകളുടെ ഓഫറുകൾ നിരസിച്ച് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണെന്നാണ് റിപോർട്ടുകൾ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഓരോ ഐഎസ്എൽ ക്ലബ്ബുകളും. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അത്തരമൊരു അഭ്യൂഹമായിരുന്നു എഫ്സി ഗോവ ഐരിഷ് മധ്യനിര താരം കാൾ മക്ഹ്യൂവിന്റെ കരാർ പുതുക്കാൻ

