FC GoaFootballSports

പ്രകടനം തൃപ്തിക്കരമല്ല; എന്നിട്ടും വിദേശ താരത്തിന്റെ കരാർ പുതുക്കാൻ ഐഎസ്എൽ വമ്പന്മാർ, വിമർശനം!!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഓരോ ഐഎസ്എൽ ക്ലബ്ബുകളും. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അത്തരമൊരു അഭ്യൂഹമായിരുന്നു എഫ്സി ഗോവ ഐരിഷ് മധ്യനിര താരം കാൾ മക്ഹ്യൂവിന്റെ കരാർ പുതുക്കാൻ ഒരുക്കങ്ങുകയാണെന്ന്. ഫൂട്ടി ഇന്ത്യയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്.

എന്നാൽ ആരാധകർക്ക് ഈയൊരു നീക്കത്തിനോട് താല്പര്യമില്ല. ഈയൊരു നീക്കത്തിന് എതിരായി ഒട്ടേറെ ആരാധകരാണ് വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിന് കാരണം താരത്തിന്റെ കഴിഞ്ഞ സീസണിലെ പ്രകടനമാണ്.

കഴിഞ്ഞ സീസണിൽ 22 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസ്സിസ്റ്റും മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. 32 ക്കാരനിൽ നിന്നും ഇതിലും വലുതായിരുന്നു ആരാധകർ പ്രതിക്ഷിച്ചിരുന്നത്. എന്നാൽ താരത്തിന് പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാൻ കഴിയാത്ത വന്നതോടെയാണ് ആരാധകർ വിമർശനവുമായി രംഗത്ത് 

താരത്തിന്റെ കരാർ ഈ മാസത്തോടെ ഗോവയുമായി അവസാനിക്കും. അതോടൊപ്പം മറ്റ് രണ്ട് ഐഎസ്എൽ ക്ലബ്ബുകൾക്ക് താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. എന്തിരുന്നാലും സൂപ്പർ കപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ ഗോവ ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുകയുള്ളൂ.