ബ്ലാസ്റ്റേഴ്‌സ് ആരാധകർ അവ്യക്തതകളിലൂടെ കടന്ന് പോകവേ ഒരു ശുഭവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോ..
ആരാധകരെയും മാനേജ്‌മെന്റിനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ഐമനും അസ്ഹറും ക്ലബിനോട് റിലീസ് ചോദിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലായി. സ്വന്തം നയം പരസ്യമായി പ്രഖ്യാപിച്ചതിനാൽ അത് മാറ്റാനോ, താരങ്ങൾക്കായി ട്രാൻസ്‌ഫർ തുക ചോദിക്കാനോ ക്ലബിന് സാധിച്ചില്ല.
ജനുവരിയിൽ ലീഗ് ആരംഭിക്കുമെന്ന് എഐഎഫ്എഫ് (AIFF) ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും, സാമ്പത്തിക പ്രതിസന്ധി കാരണം കാര്യങ്ങൾ എളുപ്പമല്ല. ഈ സാഹചര്യത്തിൽ, കേന്ദ്ര കായിക മന്ത്രാലയം വിഷയത്തിൽ നേരിട്ട് ഇടപെട്ടിരിക്കുകയാണ്.


