in ,

LOVELOVE

സഹൽ ഇല്ലാതെ എന്ത് ടീം? ഇന്ത്യൻ ഐഎസ്എൽ വീക്ക്‌ ഇലവനിലും ബ്ലാസ്റ്റേഴ്‌സ് താരം

എന്നാൽ പതിനൊന്നാം റൗണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ താരങ്ങളുടെ ടീം ഓഫ് ദി വീക്ക്‌ ഇലവനാണ്‌ നമ്മൾ ഇന്നിവിടെ പരിശോധിക്കുന്നത്. 4-3-3 എന്ന ഫോർമേഷനിലാണ് ടീം അണിനിരക്കുന്നത്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിന്റെ ആദ്യ പകുതി മത്സരങ്ങൾ പിന്നിട്ടുനിൽക്കവേ പതിനൊന്നാം റൗണ്ട് പോരാട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളുടെ ടീം ഓഫ് ദി വീക്ക്‌ ഇലവൻ ഇതിനകം നമ്മൾ ചെയ്തുകഴിഞ്ഞു.

എന്നാൽ പതിനൊന്നാം റൗണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ താരങ്ങളുടെ ടീം ഓഫ് ദി വീക്ക്‌ ഇലവനാണ്‌ നമ്മൾ ഇന്നിവിടെ പരിശോധിക്കുന്നത്. 4-3-3 എന്ന ഫോർമേഷനിലാണ് ടീം അണിനിരക്കുന്നത്.

ഗോൾകീപ്പറായി എടികെ മോഹൻ ബഗാന്റെ വിശാൽ കെയ്ത് ഇടം നേടിയപ്പോൾ, നരേന്ദർ ഗഹ്ലോട് (ഒഡിഷ എഫ്സി), സന്ദേശ് ജിങ്കൻ, (എടികെ മോഹൻ ബഗാൻ), അൻവർ അലി (എഫ്സി ഗോവ), സംഘവാൻ(ചെന്നൈയിൻ എഫ്സി) എന്നിവരാണ് ഡിഫെൻഡേഴ്സ് ലൈനിൽ അണിനിരക്കുന്നത്.

മധ്യനിരയിൽ മുംബൈ സിറ്റി എഫ്സിയുടെ അപൂയ, ബാംഗ്ലൂരു എഫ്സിയുടെ ഡാനിഷ് ഫാറൂഖ്, എടികെ മോഹൻ ബഗാന്റെ ടാങ്രി എന്നിവർ കളി മെനയുമ്പോൾ മുന്നേറ്റനിരയിലും മികച്ച താരങ്ങളാണ് ഇടം നേടിയിട്ടുള്ളത്.

മുന്നേറ്റനിരയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരം സഹൽ അബ്ദുസമദ്, ബാംഗ്ലൂരു എഫ്സി താരം സുനിൽ ചേത്രി, ചെന്നൈയിൻ എഫ്സി താരം വിൻസി ബാരറ്റോ എനിവരാണ് സ്ഥാനം നേടിയത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത റൗണ്ട് പോരാട്ടങ്ങൾ വ്യാഴാഴ്ചയോടെ സ്റ്റാർട്ട്‌ ചെയ്യും.

ഇന്ത്യൻ താരങ്ങളുടെ ഇന്ത്യൻ സൂപ്പർ ലീഗ് ടീം ഓഫ് ദി വീക്ക്‌ ഇതാ :

ബ്ലാസ്റ്റേഴ്‌സ് ടീം ബസിന് നേരെ ചെന്നൈയിൻ ആരാധകന്റെ സ്പ്രേ ആക്രമണം..

ഫാൻസിനെ അത്ഭുതപ്പെടുത്തി ബാംഗ്ലൂരു vs ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് ഫ്രീ ടിക്കറ്റുകൾ?