in ,

LOLLOL LOVELOVE AngryAngry OMGOMG CryCry

ഫാൻസിനെ അത്ഭുതപ്പെടുത്തി ബാംഗ്ലൂരു vs ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് ഫ്രീ ടിക്കറ്റുകൾ?

അതിനാൽ തന്നെ ആദ്യ മത്സരത്തിൽ കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയോടെ എവേ പരാജയം രുചിച്ച ബാംഗ്ലൂരു എഫ്സി ഫെബ്രുവരി 11ന് ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കെതിരായ മത്സരത്തിൽ എന്ത് വില കൊടുത്തും ജയിക്കാൻ മാത്രമാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പകുതി പോരാട്ടങ്ങൾ അവസാനിച്ചു രണ്ടാം പകുതി മത്സരങ്ങളിലേക്ക് കടക്കുകയാണ് ആരാധകർ, ആദ്യ റൗണ്ട് മത്സരങ്ങളിൽ ഏറ്റുവാങ്ങിയ തോൽവികൾക്ക് രണ്ടാം റൗണ്ട് പോരാട്ടത്തിൽ തിരിച്ചടി നൽകാനാണ് ടീമുകൾ ശ്രമിക്കുന്നത്.

അതിനാൽ തന്നെ ആദ്യ മത്സരത്തിൽ കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയോടെ എവേ പരാജയം രുചിച്ച ബാംഗ്ലൂരു എഫ്സി ഫെബ്രുവരി 11ന് ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കെതിരായ മത്സരത്തിൽ എന്ത് വില കൊടുത്തും ജയിക്കാൻ മാത്രമാണ് ലക്ഷ്യമിടുന്നത്.

ഫെബ്രുവരി 11ന് നടക്കുന്ന സൗത്ത് ഇന്ത്യൻ ഡെർബി മത്സരത്തിന്റെ ടിക്കറ്റ് വില്പന ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഏറ്റവും രസകരമായ കാര്യമെന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കെതിരെ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ ബാംഗ്ലൂരു എഫ്സി 0രൂപയ്ക്കാണ് നൽകുന്നത്, അതായത് ഫ്രീ ടിക്കറ്റുകൾ നൽകി സ്റ്റേഡിയത്തിൽ ഹോം സപ്പോർട്ട് കൂട്ടാനാണ് ദി ബ്ലൂസ് ശ്രമിക്കുന്നത്.

അതേസമയം മറ്റു ടിക്കറ്റുകളുടെ വില 199രൂപയും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വേണ്ടിയുള്ള എവേ സ്റ്റാൻഡിലെ ടിക്കറ്റ് വില 449രൂപയുമാണ്. ഫ്രീ ടിക്കറ്റുകൾ നൽകുന്നത് വഴി ബ്ലാസ്റ്റർസിനെതിരായ മത്സരത്തിൽ ആരാധകപിന്തുണ കൂടുമെന്നാണ് ബാംഗ്ലൂരു എഫ്സി വിശ്വസിക്കുന്നത്.

നിലവിൽ പോയന്റ് ടേബിളിൽ പിന്നിലെ സ്ഥാനങ്ങളിലുള്ള മുൻ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ ബാംഗ്ലൂരു എഫ്സി ഈ സീസണിൽ അത്ര മികച്ച പ്രകടനമല്ല ഐഎസ്എലിൽ കാഴ്ച വെക്കുന്നത്, അതിനാൽ തന്നെ സ്റ്റേഡിയത്തിൽ കളി കാണാൻ വരുന്ന ആരാധകരുടെ എണ്ണവും കുറഞ്ഞിരുന്നു.

സഹൽ ഇല്ലാതെ എന്ത് ടീം? ഇന്ത്യൻ ഐഎസ്എൽ വീക്ക്‌ ഇലവനിലും ബ്ലാസ്റ്റേഴ്‌സ് താരം

നെയ്മർ 2026 വരെ?; സുപ്രധാന നീക്കവുമായി ബ്രസീൽ ഫുട്ബോൾ