ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ആദ്യ പാദ മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. ആദ്യ പാദം കഴിയുമ്പോൾ 12 മത്സരങ്ങൾ നിന്ന് 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സാണ് നിലവിൽ പോയിന്റ് പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ.
ഐഎസ്എലിലെ 12 ആം മാച്ച് വീക്ക് ഒട്ടേറെ വാശിയേറിയ പോരാട്ടങ്ങൾക്കായിരുന്നു സാക്ഷ്യം വഴിച്ചത്. ഇപ്പോളിത ഐഎസ്എൽ ഔദ്യോഗികമായി 12 ആം മാച്ച് വീക്കിലെ ടീം ഓഫ് ദി വീക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.
ടീം ഓഫ് ദി വീക്കിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സർവ്വാധിപത്യമാണ് കാണാൻ കഴിയുന്നത്. 12 ആം മാച്ച് വീക്കിലെ ഏറ്റവും മികച്ച പരിശീലകനായി തിരഞ്ഞെടുത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ വുകമനോവിച്ചിനെയാണ്. അതോടൊപ്പം ബ്ലാസ്റ്റേഴ്സിന്റെ നാല് താരങ്ങളെയും ടീം ഓഫ് ദ വീക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മിലോസ് ഡ്രിൻചിച്, മാർക്കോ ലെസ്‌കോവിച്ച്, ഡിമിട്രിയോസ് ഡയമന്റകോസ് മലയാളി യുവ താരം മുഹമ്മദ് അസർ എന്നിവരാണ് ടീം ഓഫ് ദി വീക്കിൽ ഇടം നേടിയിരിക്കുന്നത്. ഇതിൽ മാർക്കോ ലെസ്കോവിച്ച് ടീം ഓഫ് ദി വീക്കിലെ ക്യാപ്റ്റൻ കൂടിയാണ്.
ബ്ലാസ്റ്റേഴ്‌സിന്റെ നാല് താരങ്ങൾക്ക് പുറമെ ഒഡിഷയുടെ നാല് താരങ്ങളും മുംബൈയുടെ മൂന്ന് താരങ്ങളുമാണ് ടീം ഓഫ് ദി വീക്കിൽ ഇടം നേടിയിരിക്കുന്നത്.
Marko Leskovic, Mohammed Azhar, Milos Drincic & Dimitrios Diamantakos picked in ISL TOTW 12. Ivan Vukomanović selected as Coach Of The Week ? #KBFC pic.twitter.com/qD1WYeRPKj
— KBFC XTRA (@kbfcxtra) December 30, 2023