കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരങ്ങളിൽ പ്രധാനിയാണ് അൽവരോ വസ്കസ് എന്ന സ്പാനിഷ് സ്ട്രൈക്കർ.കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയ സീസണിൽ ലൂണയോടപ്പം ടീമിന്റെ പ്രധാന സാന്നിധ്യമായ താരമാണ് ഈ സ്പാനിഷ് സ്ട്രൈക്കർ.
പിന്നീട് ബ്ലാസ്റ്റേഴ്സിൽ നിന്ന് ഐ എസ് എൽ ക്ലബ്ബായ എഫ്സി ഗോവഴിൽ എത്തിയപോയും ബ്ലാസ്റ്റേഴ്സിൽ നടത്തിയ മിന്നും പ്രകടനം താരത്തിന് തുടരാൻ സാധിക്കാതെ പോയി.
പിന്നീട് സ്പെയിനിലെ തേർഡ് ഡിവിഷൻ ക്ലബ്ബായ SD പോൺഫെറാഡിനക്ക് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്.എന്നാൽ പ്രതീക്ഷിച്ച രൂപത്തിൽ അവിടെയും തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
ഇപ്പോഴിതാ ഈ സ്പാനിഷ് ക്ലബ്ബ് ഒരു ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.അതായത് ആൽവരോ വാസ്ക്കാസ് ക്ലബ്ബ് വിട്ടിരിക്കുന്നു.രണ്ടുപേരും ചേർന്നുകൊണ്ട് എടുത്ത തീരുമാനമാണ്.അദ്ദേഹത്തിന്റെ കോൺട്രാക്ട് റദ്ദാക്കുകയാണ് ചെയ്തിട്ടുള്ളത്.അതായത് ജനുവരി ഒന്നാം തീയതി മുതൽ വാസ്ക്കാസ് ഫ്രീ ഏജന്റാണ്. അദ്ദേഹത്തിന് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് ചേക്കേറാം. ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശ്രദ്ധ ഒന്ന് ക്ഷണിച്ചിട്ടുണ്ട്.
ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സ് പുതിയ താരത്തെ നോക്കുന്നുണ്ട് അതിൽ അൽവരോ ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം.