in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

കാത്തിരുന്ന വാർത്ത എത്തുന്നു; മെസിക്ക് വേണ്ടി ബാഴ്സയുടെ പുതിയ പ്ലാൻ; ക്ലബ് ഓഹരികൾ വിറ്റ് പണം തയാറാക്കി ലാപോർട്ട

ഇപ്പോൾ ബാഴ്സ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്ത കൂടി പുറത്ത് വരികയാണ്. ലയണൽ മെസ്സിയെ വീണ്ടും ടീമിലെത്തിക്കാൻ ബാഴ്സ ഒരുങ്ങുന്നു എന്നുളതാണ് റിപോർട്ടുകൾ. ഇതിനായി ഒരു പ്ലാനും ബാഴ്സ തയാറാക്കിയിരിക്കുകയാണ്. സമ്മർ ട്രാൻസ്ഫറിലൂടെയാണ് മെസ്സിയെ തിരിച്ചെത്തിക്കാൻ ബാഴ്സ നീക്കം നടക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ ‘എൽ നാഷനൽ’ റിപ്പോർട്ട് ചെയ്യുന്നു.

ബാഴ്സ ആരാധകർ ഇപ്പോഴും ഏറെ കൊതിക്കുന്ന കാര്യമാണ് സൂപ്പർ താരം ലയണൽ മെസ്സിയെ ടീമിലേക്ക് തിരികെയെത്തിക്കുക എന്നുള്ളത്.കഴിഞ്ഞ വർഷമാണ് ബാഴ്സ ആരാധകരെയും ഫുട്ബാൾ ലോകത്തെയും വേദനിപ്പിച്ച് മെസ്സി ബാഴ്സയിൽ നിന്നും പടിയിറങ്ങിയത്. അന്ന് ബാഴ്സയുടെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കടന്നത് എന്നാണ് റിപോർട്ടുകൾ.

ഇപ്പോൾ ബാഴ്സ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്ത കൂടി പുറത്ത് വരികയാണ്. ലയണൽ മെസ്സിയെ വീണ്ടും ടീമിലെത്തിക്കാൻ ബാഴ്സ ഒരുങ്ങുന്നു എന്നുളതാണ് റിപോർട്ടുകൾ. ഇതിനായി ഒരു പ്ലാനും ബാഴ്സ തയാറാക്കിയിരിക്കുകയാണ്. സമ്മർ ട്രാൻസ്ഫറിലൂടെയാണ് മെസ്സിയെ തിരിച്ചെത്തിക്കാൻ ബാഴ്സ നീക്കം നടക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ ‘എൽ നാഷനൽ’ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ബാഴ്സയ്ക്കുണ്ടായ സാമ്പത്തിക പ്രതിസന്ധികളെല്ലാം ഇപ്പോൾ ഏറെക്കുറെ അവസാനിക്കുകയാണ്. ടെലിവിഷൻ റേറ്റിന്റെ 25 ശതമാനവും സ്റ്റുഡിയോയുടെ നിശ്ചിത ശതമാനവും ഓഹരി വിറ്റത് ബാഴ്സയെ സാമ്പത്തികമായി കരകയറ്റിയിട്ടുണ്ട്.

കൂടാതെ പുതിയ സീസണിൽ ബാഴ്‌സലോണയ്ക്ക് ചെലവഴിക്കാവുന്ന തുക ലാലിഗ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഇതോടെ ബാഴ്‌സയ്ക്ക് അടുത്ത സീസണിൽ 5,305 കോടി രൂപയോളം ചെലവഴിക്കാനാകും. കഴിഞ്ഞ സീസണിൽ 1,164 കോടി രൂപയായിരുന്നു ബാഴ്‌സയ്ക്കു നിശ്ചയിക്കപ്പെട്ടിരുന്ന സാമ്പത്തിക പരിധി.

ഇതോടെയാണ് മെസിയെ തിരികെയെത്തിക്കാൻ ബാഴ്സ ശ്രമം നടത്തുന്നത്. അടുത്ത സീസൺ അവസാനത്തോടെ മെസ്സിക്ക് പിഎസ്ജിയിൽ കരാർ അവസാനിക്കും. മെസ്സിയെ സ്വന്തമാക്കാൻ 4 താരങ്ങളെ വിറ്റഴിക്കാനും ബാഴ്‌സയ്ക്ക് പ്ലാനുണ്ട്. സെർജിയോ ബസ്‌കെറ്റ്‌സ്, ഡച്ച് താരം മെംഫിസ് ഡെപേ, സീനിയർ പ്രതിരോധ ജോഡിയായ ജോർഡി ആൽബ, ജെറാഡ് പിക്യു എന്നിവരെയാണ് ബാഴ്സ് വിൽക്കാൻ ഉദ്ദേശിക്കുന്നത് എന്ന റിപ്പോർട്ടുകളുമുണ്ട്.

രോഹിതിനേക്കാൾ മികച്ച നായകൻ കോഹ്ലി തന്നെ; ഇതാ ഒരു ഉദാഹരണം

ബ്ലാസ്റ്റേഴ്‌സ് വിട്ട പ്രശാന്ത് ഗോകുലം കേരള എഫ്സിയിലേക്ക്?