in , , ,

LOLLOL LOVELOVE CryCry AngryAngry OMGOMG

ഉദ്ദേശിച്ച 2 താരങ്ങൾ കൈ വിട്ടു; പദ്ധതികളിൽ പാളി ബ്ലാസ്റ്റേഴ്‌സ്

പ്രീതം കോട്ടാൽ, പ്രബീർ ദാസ്, നവോച്ച സിങ് എന്നിവരെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പ്രതിരോധം ശക്തമാക്കിയെങ്കിലും പ്രതിരോധത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ തലവേദനകൾ അവസാനിക്കുന്നില്ല.

പ്രീതം കോട്ടാൽ, പ്രബീർ ദാസ്, നവോച്ച സിങ് എന്നിവരെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പ്രതിരോധം ശക്തമാക്കിയെങ്കിലും പ്രതിരോധത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ തലവേദനകൾ അവസാനിക്കുന്നില്ല. കാരണം ഇപ്പോഴും ഒരു പ്രൊപ്പർ ലെഫ്റ്റ് ബാക്ക് താരം ബ്ലാസ്റ്റേഴ്‌സിനില്ല.

അക്കാദമി താരം മുഹമ്മദ്‌ ഷഹീഫ്, മുംബൈ സിറ്റി എഫ്സിയിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിച്ച നവോച്ച സിങ് എന്നിവർ ഈ പൊസിഷനിൽ കളിക്കുന്നവരെണെങ്കിലും പരിചയ സമ്പത്ത് തീരെ കുറവുള്ള താരങ്ങളാണ്.

സുബാഷിഷ് ബോസ്, ഐബാൻ ഡോഹ്ലിംഗ് എന്നിവർ ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫർ റഡാറിൽ ഉണ്ടായിരുന്നെങ്കിലും അവസാന പ്രതീക്ഷയായ ഐബാൻ ഡോഹ്ലിങ് പോലും ബ്ലാസ്റ്റേഴ്‌സിൽ എത്താനുള്ള സാധ്യത വളരെ കുറവാണെന്ന് ദിവസങ്ങൾക്ക് മുമ്പ് മാർക്കസ് മർഗുല്ലോ റിപ്പോർട്ട്‌ ചെയ്തിരുന്നു.

ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ട താരങ്ങളെയൊന്നും സ്വന്തമാക്കാൻ കഴിയാതെ വന്നതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ പദ്ധതികൾ അവതാളത്തിലായിരിക്കുകയാണ്. ട്രാൻസ്ഫർ വിൻഡോ അടയ്ക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിയുള്ളതിനാൽ ബ്ലാസ്റ്റേഴ്‌സ് പുതിയ ശ്രമങ്ങൾ തുടരുമെന്ന് പ്രതീക്ഷിക്കാം.

എങ്കിലും ഉദ്ദേശിച്ച താരങ്ങളെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ എത്തിക്കാൻ സാധിക്കാത്തത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി തന്നെയാണ്. നിലവിൽ വമ്പൻ താരങ്ങൾ പ്രതിരോധത്തിലെ മറ്റ്‌ പൊസിഷനുകളിലുണ്ടെങ്കിലും ഒരു വിടവ് പോലും ഇല്ലാതെ പ്രതിരോധക്കോട്ട കെട്ടുമ്പോൾ മാത്രമേ പ്രതിരോധം ശക്തമാവൂ.

ബ്ലാസ്റ്റേഴ്‌സിലേക്ക് സൂപ്പർ താരങ്ങൾ വരുന്നു?; കാത്തിരുന്ന മറുപടിയുമായി മാർക്കസ്…

സീസണിലെ ആദ്യ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങനു; എതിരാളികൾ കരുത്തന്മാർ.. മത്സരം എങ്ങനെ കാണാം?…