ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായി നടന്നു കൊണ്ടിരിക്കുന്ന 132മത് ഡ്യൂറൻഡ് കപ്പിനായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് ഇന്ന് ടൂർണമെന്റിലെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്..
കേരളത്തിൽ നിന്നുമുള്ള ഐ-ലീഗ് വമ്പന്മാരായ ഗോകുലം കേരള എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. അതുകൊണ്ടുതന്നെ ഈ മത്സരത്തെ കേരള ഡെർബിയെന്ന് വിശേഷിപ്പിക്കാം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊൽക്കത്തയിലെ മോഹൻ ബഗാൻ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുക.
ബംഗളൂരു എഫ്സിയും, എയർഫോഴ്സുമുള്ള ഗ്രൂപ്പ് സിയിലാണ് ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയുമുള്ളത്. ഇതിൽ ഗോകുലം കേരള ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ എയർഫോഴ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തിയ ആത്മവിശ്വാസത്തോടെയാണ് ബ്ലാസ്റ്റേഴ്‌സിനെ നേരിടുക.
https://twitter.com/KeralaBlasters/status/1690354950826852352?t=_zCJPNEk_7ka8TfAyghnAg&s=19
ഇരു ക്ലബ്ബുകളും അവരുടെ മെയിൻ സ്‌ക്വാഡിനെ തന്നെ ഇറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരം തത്സമയമായി സോണി സ്പോർട്സ് 2വിലും, സോണി ലൈവിലും ലഭ്യമായിരിക്കും. എന്തായാലും എല്ലാ മലയാളികളും ഈ മത്സരത്തിനായി കാത്തിരിക്കുകയാണ്.