വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്ന് ടീമിനെ ശക്തിപ്പെടുത്തുവാനും ശ്രമങ്ങൾ നടത്തുന്നുണ്ട്.
ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനിയും ഏതാനും ദിവസങ്ങൾ മാത്രം ബാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഇനിയും പൂർത്തീകരിക്കേണ്ടത് വിദേശ സൈനിങ്ങുകൾ ഉൾപ്പെടെ നിരവധി ട്രാൻസ്ഫറുകളാണ്. ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് സജീവമായി തിരച്ചിൽ നടത്തുന്നുണ്ട്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന വിദേശ സൈനിങ്ങുകളിൽ ഒരു ഫോർവേഡ് ഉണ്ടായിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്. ഒരു സെന്റർ ബാക്, ഒരു ഫോർവേഡ് എന്നീ പൊസിഷനിലേക്കാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ നോട്ടം ഇടുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒരു ഫോറിൻ സ്ട്രൈക്കർ ഇത്തവണ പുതിയതായി ടീമിലേക്ക് വരുമെന്ന് മാർക്കസും സമ്മതിക്കുന്നുണ്ട്.
കൂടാതെ പ്രീ സീസൺ പരിശീലനത്തിനിടെ പരിക്ക് ബാധിച്ച ഓസ്ട്രേലിയൻ താരം ജോഷ്വാക്ക് പകരം പുതിയ താരവും കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തും. നിലവിൽ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിനു വേണ്ടി കൊൽക്കത്തയിലേക്ക് എത്തിയ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ ഇന്ന് ഗോകുലം കേരളയെ നേരിടും.