in ,

AngryAngry LOLLOL LOVELOVE OMGOMG CryCry

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന യുവതാരങ്ങളുടെ പട്ടിക പുറത്ത്; സൂപ്പർ താരം എംബാപ്പെ പട്ടികയിലെ നാലാമൻ

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന യുവകായിക താരങ്ങളുടെ പട്ടിക പുറത്ത്. 2021 മെയ് മുതൽ 2022 മെയ് വരെയുള്ള താരങ്ങളുടെ പ്രതിഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് പട്ടിക പുറത്തിറക്കിയത്. പട്ടികയിൽ നാലാം സ്ഥാനത്താണ് പിഎസ്ജിയുടെ സൂപ്പർ താരം കിലിയൻ എംബാപ്പെ ഇടം പിടിച്ചിരിക്കുന്നത്.

പ്രഫഷനൽ അമേരിക്കൻ ഫുട്ബാൾ ലീഗായ നാഷനൽ ഫുട്ബാൾ ലീഗ് താരം ജോഷ് അലനാണ് പട്ടികയിൽ ഒന്നാമത്. 58.5 മില്യൺ ബ്രിട്ടീഷ് പൗണ്ടാണ് ജോഷ് അലന്റെ കഴിഞ്ഞ ഒരുവർഷം പ്രതിഫലം.ടെന്നീസിലെ ജപ്പാൻ യുവ താരം നവോമി ഒസാക്കയാണ് പട്ടികയിൽ രണ്ടാമതുള്ളത്. 51 മില്യൺ പൗണ്ടാണ് നവോമി ഒസാക്കയുടെ കഴിഞ്ഞ വർഷത്തെ പ്രതിഫലം.

ലോക ചാമ്പ്യനും റെഡ് ബുൾ ഡ്രൈവറുമായ ഡച്ചുകാരൻ മാക്സ് വെർസ്റ്റപ്പനാണ് മൂന്നാമത്. 42 മില്യൺ പൗണ്ടാണ് ഡച്ചുകാരൻ മാക്സ് വെർസ്റ്റപ്പന്റെ പ്രതിഫല സമ്പാദ്യം. നാലാമതുള്ള പിഎസ്ജി താരം എംബാപ്പെയ്ക്ക് 8 മില്യൺ പൗണ്ടാണ് കഴിഞ്ഞ ഒരു വർഷത്തെ പ്രതിഫലം.

36 മില്യണുമായി എൻഎഫ്എൽ താരം മാർശൻ ലാത്തിമൂർ, 35 മില്യൺ പ്രതിഫലമുള്ള എൻബിഎ താരം ഡെവിൻ ബുക്കർ, 33 മില്യൺ പ്രതിഫലം നേടിയ ബോക്സിങ് താരം ജെക് പോൾ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ ഉള്ളത്.

30 വയസ്സിന് താഴെയുള്ള ലോകകായിക താരങ്ങളെയാണ് ഈ പട്ടികയിൽ പരിഗണിച്ചത്. പട്ടികയിലെ ആദ്യ പത്തിൽ ഇടംപിടിച്ച ഏക ഫുട്ബാൾ താരം കൂടിയാണ് എംബാപ്പെ

ബ്ലാസ്റ്റേഴ്‌സ് വിട്ട പ്രശാന്ത് ഗോകുലം കേരള എഫ്സിയിലേക്ക്?

ISL-ൽ ഗോൾമഴ തീർക്കാൻ ഗോളടി യന്ത്രം വരുന്നു..